സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...

യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ അസാധാരണമായൊരു സംഭവമാണ് ലെബനോനിലെ പേജർ സ്ഫോടനം. മുൻ മാതൃകകളൊന്നും തന്നെയില്ലാത്ത യുദ്ധമുറയാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. പേജര്‍ പോലെയൊരു ചെറിയ വസ്തുവിനെ എങ്ങനെയാണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. പേജറിനെ മാരകായുധമാക്കി മാറ്റിയ ബുദ്ധി ഇസ്രയേലിന്‍റേതാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. പ്രത്യേക കോഡ് എത്തിയതോടെ പൊട്ടിത്തെറിച്ചത് 3000 പേജറുകള്‍ ആണെന്ന് ആണ് റിപ്പോർട്ടുകൾ . ലോകത്തെ മുഴുവൻ നടുക്കിയ ഈ ആക്രമണത്തിന് പിന്നിൽ പല സൂചനകളാണ് പുറത്തു വരുന്നത്. ഇസ്രയേല്‍ ലബനനില്‍ നടത്തിയ പേജര്‍ ആക്രമണം നടപ്പിലാക്കിയത് പെട്ടെന്നുള്ള തീരുമാനത്തിന്റെ ഫലമായിട്ടാണെന്ന് സൂചന.
ഹിസ്ബുള്ളയെ ഇത്തരത്തില്‍ ആക്രമിക്കാന്‍ പോകുന്ന വിവരം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ മിനിട്ടുകള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു എന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും തന്നെ ഇസ്രയേല്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.രണ്ട് ഹിസ്ബുള്ള നേതാക്കള്‍ തങ്ങളുടെ കൈവശമുള്ള പേജറുകള്‍ ഇസ്രയേല്‍ ആക്രമണത്തിനായി ഉപയോഗിക്കുമോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ച വിവരം ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദേ മനസിലാക്കിയിരുന്നു എന്നും അതിനെ തുടര്‍ന്നാണ് ആക്രമണം ഇനി വൈകിപ്പിച്ചാല്‍ പദ്ധതി പാളും എന്ന സംശയത്തിന്റെ പേരില്‍ പെട്ടെന്ന് തന്നെ ആക്രമണം നടത്തി എന്നുമാണ് കരുതപ്പെടുന്നത്.
അതേ സമയം സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനപതിയായ മൊജ്താബ അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. അമാനിയെ വിദഗ്ധ ചികിത്സക്കായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൊണ്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളില്‍ അമാനിയുടെ മുഖത്തേും വസ്ത്രങ്ങളിലും എല്ലാം രക്തം പുരണ്ടിരിക്കുന്നതായി കാണാം.സയൻസ് ഫിക്ഷൻ കഥകളിലും സിനിമകളിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ആക്രമണ രീതി സാധ്യമാക്കിയതിന് രണ്ട് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























