Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ഇറാനിൽ കൂട്ട നിലവിളി മീഥേൻ കലവറ പിളർത്തി ഇസ്രയേലോ..? വിഷപുക..! പിടഞ്ഞ് മരിച്ചത് 50 പേർ

23 SEPTEMBER 2024 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിനിടയിൽ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ കൽക്കരി ഖനിയിലെ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ 51 പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെ (1730 GMT) ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ സ്ഥലത്ത് 70 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം ഉണ്ടാകുന്നത്. നിരവധി തൊഴിലാളികൾ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദഞ്ജൂ എന്ന കമ്പനി നടത്തുന്ന ഖനിയിലാണ് സ്ഫോടനമുണ്ടായത്. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണം.

വാതക ചോർച്ചയുണ്ടായ സമയം ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലായി 70 ഓളം പേർ ജോലി ചെയ്തിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. രാജ്യത്തെ കൽക്കരിയുടെ 76 ശതമാനവും ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. എട്ട് മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 'ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും' ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

 

രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനുമുള്ള എല്ലാ ശ്രമങ്ങളും തുടരാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഖനികളിൽ സംഭവിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും എല്ലാ ശ്രമങ്ങളും നടത്താൻ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇറാൻ്റെ ഖനന വ്യവസായത്തെ ബാധിക്കുന്ന ആദ്യത്തെ ദുരന്തമല്ല ഇത്. 2017ൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെട്ടിരുന്നു. 2013ൽ രണ്ട് വ്യത്യസ്ത ഖനന സംഭവങ്ങളിലായി 11 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. 2009ൽ നിരവധി സംഭവങ്ങളിലായി 20 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഖനന മേഖലകളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തതയും അടിയന്തര സേവനങ്ങളുടെ അപര്യാപ്തവുമാണ് പലപ്പോഴും മരണങ്ങൾക്ക് കാരണമാകുന്നത്.

 

 

കിഴക്കൻ പ്രവിശ്യയിൽ മൂന്ന് ദിവസത്തെ പൊതു ദുഃഖാചരണം അധികൃതർ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖനിയിൽ വാതകം അടിഞ്ഞുകൂടുന്നത് തിരച്ചിൽ ദുഷ്കരമാക്കിയെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ അലി നെസായിയെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. "നിലവിൽ, പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതിനുമാണ് മുൻഗണന. മീഥെയ്ൻ വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. അത്തരം വാതകങ്ങൾ ഖനനത്തിൽ സാധാരണമാണ്. എന്നാൽ ഈ അപകടം ഇസ്രയേലിന്റെ കുബുദ്ധിയിൽ പിറന്നതാണോ എന്ന സംശയത്തിലാണ് ഇറാൻ. ഇതിന്റെ ഭാഗമായിക്കൂടെ മസൂദ് പെസെഷ്‌കിയാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

ഗാസയിലെ ഹമാസുമായുള്ള ഇസ്രായേൽ സംഘട്ടനവും ലെബനനിലെ ഇറാൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയുമായി അതിർത്തി കടന്നുള്ള പോരാട്ടവും മൂലം മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്ന സമയത്താണ് പെസെഷ്കിയാൻ അധികാരമേറ്റത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇസ്രയേലിന് എതിരെ യുദ്ധ പ്രഖ്യാപനവുമായി ലെബനന്‍ സായുധ സംഘം ഹിസ്ബുള്ള. ഇസ്രയേലുമായി തുറന്ന യുദ്ധത്തില്‍ പ്രവേശിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക്, ഇസ്രായേലിനും മിഡിൽ ഈസ്റ്റിലെ യുഎസ് സ്വാധീനത്തിനും എതിരായ "പ്രതിരോധത്തിൻ്റെ അച്ചുതണ്ട്" എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനെ തകർക്കുക എന്നത്, ഇസ്രയേലിന്റെ ആവശ്യമാണ്. ലെബനനിലെ പേജർ - വാക്കി ടോക്കി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും നടത്തികൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങൾ അതിശക്തമായി തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് ഇപ്പോഴും ഇസ്രായേൽ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ഗാസയെ പിന്തുണയ്ക്കുന്ന ഇറാനെ നിലംപരിശാക്കാൻ ഒളിപോരെടുക്കുകയാണ് ഇസ്രായേൽ. മുൻ ഇറാൻ പ്രെസിഡന്റിന്റെ ഹെലികോപ്ടർ അപകടത്തിന് പിന്നിലും മൊസാദിന്റെ കാരങ്ങളാണോ എന്ന സംശയവും ഉയരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (2 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (2 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (3 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (3 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 hours ago)

Malayali Vartha Recommends