ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം.. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി... പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്...ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി

ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, പിന്നാലെ പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു മീറ്റർ (3.3 ഇഞ്ച്) വരെ ഉയരമുള്ള സുനാമി തിരകൾ ഇസു ദ്വീപുകളിലും ഒഗസവാര ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ ഭൂകമ്പം അനുഭവപ്പെട്ടില്ലെന്ന് ദ്വീപ് നിവാസികൾ അറിയിച്ചു.പ്രധാനപ്പെട്ട നാല് ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.
ഓരോ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും തീവ്രത കുറഞ്ഞതാകും. ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. എന്നാല്‍ സുനാമിയോ ഭൂകമ്പമോ മൂലമോ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസു, ഒഗസവാര ദ്വീപുകളില്‍ ഏകദേശം 1 മീറ്റര്‍ (3.3 അടി) ഉയരത്തില്‍ ഇനിയും സുനാമി ഉണ്ടാകാന്‍സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. അഗ്‌നിപര്‍വ്വതമായ തോരിഷിമ ദ്വീപിന് 100 കിലോമീറ്റര്‍ വടക്കാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹച്ചിജോജിമയില്‍ രേഖപ്പെടുത്തിയ സുനാമിക്ക് പുറമേ 20 സെന്റീമീറ്റര്‍ തിരമാല കോസു ദ്വീപിലെ കോസു തുറമുഖത്തെത്തി, കൂടാതെ മിയാകെ ദ്വീപിലെ സുബോട്ടയിലും അക്കോയിലും ഒകാഡയിലും 10 സെന്റീമീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























