ഹിസ്ബുള്ളയെ കൊണ്ടുള്ള ഉപദ്രവം തീര്‍ക്കാന്‍ ഇനി എന്ത് വഴികളാണ് ഇസ്രയേല്‍ സ്വീകരിക്കുക?

ഹിസ്ബുള്ളയെ കൊണ്ടുള്ള ഉപദ്രവം തീര്‍ക്കാന്‍ ഇനി എന്ത് വഴികളാണ് ഇസ്രയേല്‍ സ്വീകരിക്കുക? ഹമാസിനെ നിലംപരിശാക്കാന്‍ ഗാസ സിറ്റിയെ ചുട്ടെരിച്ച ഇസ്രായേലിന്റെ ശൈലികള്‍ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇപ്പോള്‍ ലെബനിലേക്ക് ഇസ്രായേല്‍ ചുവടുവെക്കുമ്പോള്‍ പലവിധത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇസ്രയേലിന്റെ നീക്കങ്ങള്‍ പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്നതിലാണ് ലോകത്തിന് ആശങ്കയുള്ളത്. അതേസമയം ഇനിയൊരു സമ്പൂര്‍ണ്ണ യുദ്ധം ഇസ്രായേല്‍ താങ്ങുമോ എന്നതും ചര്‍ച്ചാവിഷയമായി നില്‍ക്കുന്നു.
ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇന്നലെ അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഇന്നലെ നടത്തിയത്. 492 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ലബനനില്‍ നടത്തിയ പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമം ഇസ്രയേല്‍ നടത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുളളയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന സ്വന്തം നാട്ടുകാരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതാണ് ഇസ്രയേലിന്റെ പരമപ്രധാനമായ ലക്ഷ്യം.
https://www.facebook.com/Malayalivartha

























