Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ ഈ സന്ദേശം അതിന് ശേഷം കാത്തുപൊട്ടുന്ന ആ ശബ്ദം

26 SEPTEMBER 2024 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

‘ഹിസ്ബുല്ലയിൽ നിന്ന് രക്ഷപ്പെടാൻ വീട് വിട്ടിറങ്ങുക’ – സെപ്റ്റംബർ 23, പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് തെക്കൻ ലബനനിലെ ചിലരുടെ ഫോണിലേക്ക് ഇത്തരമൊരു മെസേജ് വന്നത്. ‘ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ച കെട്ടിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുക, ആക്രമിക്കാൻ പോകുകയാണ്. പിനീട് ബെയ്‌റൂട്ടിനെ വിറപ്പിച്ച് സൂപ്പര്‍ ബൂം. ഇടിമുഴക്കം പോലുള്ള ഒച്ചയില്‍ ഭയന്നുവിറച്ച് തുരങ്കങ്ങളില്‍ ചുരുണ്ടുകൂടി ഹിസ്ബുള്ള ഭീകരര്‍. ലബനന്‍ പട്ടണങ്ങളിലൂടെ. ചൊവ്വാഴ്ച, കിഴക്കന്‍ ബെയ്‌റൂട്ടിലെ തിരക്കേറിയ ജെമ്മെയ്‌സ് പട്ടണത്തിലാണ് ഭീകരമായ ഈ ഒച്ച കേള്‍ക്കുന്നത്. ഒന്നുകില്‍ ഒരു സ്‌ഫോടനം അല്ലെങ്കില്‍ ഭൂമി പിളരുന്നു എന്നാണ് കരുതിയത്. എന്നാല്‍ സംഭവിച്ചത് ബെയ്‌റൂട്ടില്‍ ബോംബാക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് ഉഗ്രശബ്ദത്തോടെ തലങ്ങും വിലങ്ങും പറന്ന് ഇസ്രയേലി പോര്‍വിമാനങ്ങള്‍. സാദാരണ ഒരു ശബ്ദമല്ല യുദ്ധത്തിന് മുന്‍പുള്ള സൈറണ്‍ മുഴങ്ങുന്ന ശബ്ദവുമല്ല അതിനുമപ്പുറം സര്‍വ്വതും നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള ശബ്ദം.

 

 

ശബ്ദത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ ചലിക്കുന്ന ഒരു വസ്തു മൂലമുണ്ടാകുന്ന ഇടിമുഴക്കം. തലയ്ക്ക് മുകളിലൂടെ പേടിപ്പെടുത്തുന്ന 'സോണിക് ബൂം' ശബ്ദത്തോടെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ താഴെ ജനം ഭയന്നു വിറച്ചു ഓടുകയായിരുന്നു. ചിതറിവീഴുന്ന ബോംബുകള്‍, ആളിക്കത്തുന്ന തീ, വാനോളം ഉയരുന്ന പുക, കത്തിക്കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം, ചീറിപ്പായുന്ന ആംബുലന്‍സുകള്‍, നിശ്ചലമായ നഗരങ്ങള്‍, ചിതറിയോടുന്ന മനുഷ്യര്‍... ഇതായിരുന്നു സ്ഥിതി. സംഭവം അത്ര നിസ്സാരമല്ല ഉഗ്രസ്‌ഫോടനത്തേക്കാള്‍ പ്രഹരശേഷിയാണ് ഈ ശബ്ദതരംഗത്തിന്. ഒരുകെട്ടിടം പോലും കുലുങ്ങിവിറച്ച് തരിപ്പണമാകും. ഈ സോണിക് ബൂമുകള്‍ ലബനനിലെ നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ക്കുകയും ജനല്‍ച്ചില്ലുകള്‍ തുടങ്ങി ഗ്ലാസ് കൊണ്ടുള്ള എല്ലാ വസ്തുക്കളേയും ചിതറിക്കുകയും ചെയ്തു. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പലപ്പോഴും ലബനന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാറുണ്ടെങ്കിലും ഇത്രയും താഴ്ന്നു പറക്കാറില്ല. ഇത്തവണ ഏറ്റവും താഴ്ന്ന് പറന്ന് സോണിക് ബൂം ഉപയോഗിച്ച് വലിയ നാശം ലബനന് വരുത്തുകയും ചെയ്തു.

 

 

മണിക്കൂറില്‍ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പര്‍ സോണിക്. ഈ വേഗത്തില്‍ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തില്‍ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം. ഈ ഉഗ്രശബ്ദത്തിന് മനുഷ്യരുടെ ജീവനെടുക്കാന്‍ വരെ ശേഷിയുണ്ട്. ചെവിയില്‍ നിന്ന് ചോരവരികയും ചിലപ്പോള്‍ ഹൃദയാഘാതം വരെ ഉണ്ടാക്കുകയും ചെയ്യുന്നു. കത്യുഷയെന്ന് വജ്രായുധം കൊണ്ട് ഇസ്രയേലിനെ നേരിടാന്‍ പുറപ്പെട്ട ഹിസ്ബുള്ള ഭീകരരെ ഉഗ്രശബ്ദം കൊണ്ട് പോലും കീഴടക്കുന്ന ഇസ്രയേല്‍ യുദ്ധതന്ത്രം കണ്ട് വിറച്ച് ഓടിയൊളിച്ച് ഹിസ്ബുള്ള ഭീകരര്‍.

 

 

ലബനനില്‍ ആക്രണത്തിന് ഇറങ്ങിയ ഇസ്രയേലി പോര്‍വിമാനങ്ങളിലെല്ലാം സോണിക് ബൂം. എന്നാല്‍ ഗാസയില്‍ ഈ യുദ്ധമുറ ഇസ്രയേല്‍ പുറത്തെടുത്തിരുന്നില്ല. എല്ലാ മാര്‍ഗവും ഉപയോഗിച്ച് ഹിസ്ബുള്ളയെ കീഴ്‌പ്പെടുത്താന്‍ തങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്ന മു്‌നനറിയിപ്പാണ് ഇസ്രയേല്‍ നല്‍കുന്നത്. ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു, ഞങ്ങള്‍ ആക്രമണത്തിനിരയാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ചിലര്‍ അല്‍ജസീറയോട് പ്രതികരിച്ചത്. ലബനനില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ സോണിക് ബൂമുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, ഇത് സാധാരണ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിട്ടുണ്ട്,' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ലെബനന്‍ ഗവേഷകനായ റാംസി കൈസ് പറഞ്ഞു. 'സായുധ സംഘട്ടനത്തിലെ കക്ഷികള്‍ ഒരു സാധാരണ ജനവിഭാഗത്തിനെതിരെ ഭീഷണിപ്പെടുത്തുന്ന രീതികള്‍ ഉപയോഗിക്കരുതെന്ന് ഇവര്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്‌റല്ല ഒരു പ്രസംഗം ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് ചൊവ്വാഴ്ചത്തെ സോണിക് ബൂം ആരംഭിച്ചത്. ഇതോടെ നസറുളള മാളത്തില്‍ ഒളിക്കുകയായിരുന്നു. ശബ്ദ വിദഗ്ധനായ ലോറന്‍സ് അബു ഹംദാന്‍ പറയുന്നതനുസരിച്ച്, ലെബനന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ വിശാലമായ പ്രവണതയുടെ ഭാഗമാണ് സോണിക് ബൂമുകള്‍ ഉപയോഗിച്ചതെന്നാണ്.

ഇത്തരത്തിലുള്ള യുദ്ധവിമാനങ്ങളുടെ ഉഗ്രശബ്ദങ്ങള്‍ സ്‌ഫോടനങ്ങളെയും യുദ്ധങ്ങളെയും അതിജീവിച്ച ജനങ്ങളെ വീണ്ടും ആഘാതപ്പെടുത്തുമെന്ന് അബു ഹംദാന്‍ പറഞ്ഞു. സ്‌ഫോടന ശബ്ദങ്ങള്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മെഡിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഭയപ്പെടുത്തുന്ന യുദ്ധ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണ്. അടവുകള്‍ മാറ്റിപ്പിടിക്കുകയാണ് യുദ്ധമന്ത്രി.
ഹമാസിനെ നിലംപരിശാക്കാന്‍ ഗാസ സിറ്റിയെ ചുട്ടെരിച്ച ഇസ്രായേലിന്റെ ശൈലികള്‍ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഇപ്പോള്‍ ലെബനിലേക്ക് ഇസ്രായേല്‍ ചുവടുവെക്കുമ്പോള്‍ പലവിധത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഇസ്രയേലിന്റെ നീക്കങ്ങള്‍ പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്നതിലാണ് ലോകത്തിന് ആശങ്കയുള്ളത്. അതേസമയം ഇനിയൊരു സമ്പൂര്‍ണ്ണ യുദ്ധം ഇസ്രായേല്‍ താങ്ങുമോ എന്നതും ചര്‍ച്ചാവിഷയമായി നില്‍ക്കുന്നു.

 

 

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇന്നലെ അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഇന്നലെ നടത്തിയത്. 492 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ലബനനില്‍ നടത്തിയ പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമം ഇസ്രയേല്‍ നടത്തിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുളളയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന സ്വന്തം നാട്ടുകാരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതാണ് ഇസ്രയേലിന്റെ പരമപ്രധാനമായ ലക്ഷ്യം.

തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുളളക്ക് കനത്ത നാശം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാറി അവകാശപ്പെടുന്നത്. എന്നാല്‍ ഹിസ്ബുള്ളക്ക എതിരായ പോരാട്ടം എന്നവസാനിപ്പിക്കും എന്ന് പറയാന്‍ ഹഗാറി വിസമ്മതിച്ചു. വേണ്ടി വന്നാല്‍ ലബനനുമായി നേരിട്ടൊരു കരയുദ്ധത്തിന് തന്നെ ഇസ്രയേല്‍ തയ്യാറാകും എന്ന സൂചനയും ഹഗാറി നല്‍കി. ഹിസ്ബുള്ളയുടെ ശല്യം തീര്‍ക്കാന്‍ ഇനി ഇസ്രയേലിന് മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് നിലവിലെ വ്യോമാക്രണം തുടരുക എന്നുള്ളത് തന്നെ. സര്‍വ്വശക്തിയുമെടുത്ത് ഹിസ്ബുള്ളയെ തകര്‍ക്കുക എന്നത് തന്നെയായിരിക്കും ഇസ്രയേല്‍ പ്രാധാന്യം നല്‍കുക. ലബനന്‍ അതിര്‍ത്തിയി്ല്‍

 

ഉടനീളം ഗാസയില്‍ ഹമാസ് ചെയതത് പോലെ വ്യാപകമായി ഹിസ്ബുള്ളയും തുരങ്കങ്ങള്‍ തീര്‍ത്തിട്ടുണ്ട് എന്ന് കൃത്യമായി ഇസ്രയേലിന് അറിയുകയും ചെയ്യാം. രണ്ടാമത് ഒരു ബഫര്‍സോണ്‍ സൃഷ്ടിച്ച് ലബനീസ് അതിര്‍ത്തി സുരക്ഷിതമാക്കുക എന്നതാണ്. ആറ് മൈല്‍ മുതല്‍ 12 മൈല്‍ വരെ ആയിരിക്കും ഈ ബഫര്‍സോണ്‍ ഉണ്ടായിരിക്കുക. പതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഇസ്രയേല്‍ സൈനികരെ ഇവിടേക്ക് നിയോഗിക്കുക എന്നുള്ളതും ആലോചനയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (46 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (2 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (2 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (3 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (4 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends