Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം

28 SEPTEMBER 2024 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി

നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം. ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.

പശ്ചാത്തലം
1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും അയൽക്കാരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ ഇസ്രായേൽ ഈജിപ്റ്റിന്റെ ഭാഗമായ സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി. 1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ ടിറാൻ കടലിടുക്ക് വീണ്ടും ഈജിപ്റ്റിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി. ഇതിന് ശേഷം, എല്ലാ കക്ഷികളും 1949 ലെ സൈനിക കരാറുകൾ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിന് സീനായിൽ ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിക്കാൻ ഈജിപ്ത് സമ്മതിച്ചിരുന്നു

 

.അതിർത്തിയിൽ ഒരു ഐക്യരാഷ്ട്ര അടിയന്തര സേനയെ വിന്യസിച്ചുവെങ്കിലും സേനാ പിന്മാറ്റക്കരാറൊന്നും ഉണ്ടായിരുന്നില്ല.  തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലും അറബ് അയൽ രാജ്യങ്ങളും, പ്രത്യേകിച്ച് സിറിയയും തമ്മിൽ നിരവധി ചെറിയ അതിർത്തി സംഘട്ടനങ്ങൾ ഉണ്ടായി. 1966 നവംബർ ആദ്യം സിറിയ ഈജിപ്തുമായി പരസ്പര പ്രതിരോധ കരാർ ഒപ്പിട്ടു.  ഇതിന് തൊട്ടുപിന്നാലെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി‌എൽ‌ഒ) ഗറില്ലാ പ്രവർത്തനത്തിന് മറുപടിയായി,  (പി.എൽ.ഒ നടത്തിയ മൈൻ ആക്രമണത്തിലുൾപ്പെടെ മൂന്ന് പേർ മരിച്ചു,)  ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ജോർദാനിയൻ വെസ്റ്റ് ബാങ്കിലെ സമു ഗ്രാമത്തെ ആക്രമിച്ചു . ഇതോടെ ജോർദ്ദാൻ സൈന്യം തിരിച്ചടിച്ചു.  സഹായത്തിന് ഈജിപ്ത് എത്തിയില്ലെന്ന് ജോർദാൻ പരാതിപ്പെടുകയും, ഐക്യരാഷ്ട്ര അടിയന്തര സേനയുടെ മറവിൽ ഗമാൽ അബ്ദുൽ നാസർ ഒളിക്കുകയാണെന്ന് വിമർശിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ആരംഭം
1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും ഐക്യരാഷ്ട്ര അടിയന്തര സേനയെ പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.

 

 

പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന ഗാസ മുനമ്പിലേക്കും സീനായിയിലേക്കും ശക്തമായ ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.

യുദ്ധം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ജോർദാൻ ഈജിപ്തുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ടിരുന്നു; യുദ്ധം ഉണ്ടായാൽ ജോർദാൻ നേരിട്ട് യുദ്ധത്തിലേർപ്പെടുകയല്ല, മറിച്ച് ഇസ്രായേൽ സേന കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നതിന് തടയിടുമെന്നാണ് കരാർ വിഭാവനം ചെയ്തത്. [20] എന്നാൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച് ഒരുമണിക്കൂറിനകം ജോർദാൻ സേനയോട് ഇസ്രയേലിനെ അക്രമിക്കാനുള്ള നിർദ്ദേശം ഈജിപ്ത് മുന്നോട്ട് വെച്ചു. തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ജോർദാൻ, ഈജിപ്ത് ഇസ്രയേലി വ്യോമാക്രമണത്തെ തുരത്തിയെന്ന വാദത്തെതുടർന്ന് രംഗത്തിറങ്ങുകയായിരുന്നു.

 

ജൂൺ 8 ന് ഈജിപ്റ്റും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.

ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.

280,000 മുതൽ 325,000 വരെ പലസ്തീനികൾ പലായനം ചെയ്യുകയോ വെസ്റ്റ് ബാങ്കിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തത് വലിയ ദുരന്തമായി മാറി.[21] കൂടാതെ ഒരു ലക്ഷത്തിലധികം പേർ ഗോലാൻ കുന്നുകളിൽ നിന്ന് പലായനം ചെയ്തു.[22] അറബ് ലോകത്തുടനീളം, യഹൂദ ന്യൂനപക്ഷ സമുദായങ്ങൾ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു, ജൂത അഭയാർഥികൾ പ്രധാനമായും ഇസ്രായേലിലേക്കാണ് പോയത്[അവലംബം ആവശ്യമാണ്].

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (4 hours ago)

Malayali Vartha Recommends