ലബനാനിൽ കരയാക്രമണത്തിന് തുടക്കമിട്ട് ഇസ്രായേൽ; ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ
ലബനാനിൽ കരയാക്രമണത്തിന് തുടക്കമിട്ട് ഇസ്രായേൽ. സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. 2006ന് ശേഷം ആദ്യമായാണ് ലബനാനിൽ ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമാണ് ഇതെന്തന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം .സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേയാണ് ഇസ്രായേൽ കരയാക്രമണം തുടങ്ങിയിരിക്കുന്നത്. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിലേർപ്പെട്ടു .
ഇസ്രയേലിനായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് ഇന്നലെ രാജ്യത്തിന്റെ വടക്കൻ അതിർത്തിയിൽ സൈനികരെ സന്ദർശിക്കുകയും ചെയ്തു . ബെയ്റൂത്തിന്‍റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലായിരുന്നു ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത് .
താമസക്കാരോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം നടത്തിയത് . തിങ്കളാഴ്ച ലബനാനിലുണ്ടായ ആക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടു . ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു .
https://www.facebook.com/Malayalivartha