രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്...ഇപ്പോഴിതാ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്...ഓരോരുത്തരെയായി തീർക്കുന്നു...
മധ്യപൂർവേഷ്യയിലെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്. ഇസ്രയേലിനെതിരേ തീവ്രനിലപാടുകളുമായി നിലകൊള്ളുന്ന പലസ്തീന്‍ സായുധസംഘടനയായ ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്ര മുഖമായിരുന്ന രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെയായിരുന്നു ആദ്യംഇപ്പോഴിതാ ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം പുറത്ത് വിട്ടത്.
കഴിഞ്ഞ ആഴ്ച ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെടുന്നത്.ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു റസിഡൻഷ്യൽ അപ്പാർട്‌മെന്റിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ ഹസൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഹിസ്ബുള്ള ഭീകരരുമായി അടുത്ത ബന്ധമുള്ള ചില വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നസ്രള്ളയെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്‍ത്തെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലും ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി തുടരുമെന്നാണ് വ്യക്തമാക്കിയത്.കരുത്തരായ ശത്രുക്കളെ ഇല്ലാതാകുന്ന ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) അടുത്തതായി ആരെയാണ് ലക്ഷ്യമിടുന്നത് എന്നതാണ് വലിയ ചോദ്യം.
https://www.facebook.com/Malayalivartha