അവസാന നിമിഷങ്ങളിൽ കീരിക്കാടനെ വേട്ടയാടിയ നിമിഷം..!
ആകസ്മികമായിട്ടായിരുന്നു മോഹൻ രാജിന്റെ സിനിമാ പ്രവേശനം. എൻഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹൻ ചെന്നൈയിൽ ജോലി ചെയ്യുന്ന സമയം തമിഴ് ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് സിനിമയിലേക്കെത്തുന്നത്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, നരസിംഹം, ഹലോ അടക്കം മോഹൽലാലിനൊപ്പം ശ്രദ്ധേയമായ കൊമ്പോ. 250 ലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തു. സിനിമയിൽ അഭിനയിച്ചതിന് ഇടക്കാലത്ത് ജോലിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. സിനിമയിൽ കൂടുതൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു പിന്നീട് ജോലി ഉപേക്ഷിച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയുടെ ഗതിയും രൂപവും ഏറെ മാറിയിരുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്. അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായിരുന്നു മോഹന്‍ രാജ് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.
നിര്‍മാതാവ് എന്‍എം ബാദുഷ മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയുടെ നിര്‍മാതാവായ ദിനേഷ് പണിക്കരും മോഹന്‍രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. സംസ്‌കാരെ നാളെ.
മലയാള സിനിമ ന്യൂജൻ ട്രെൻഡിലേക്ക് പോയതോടെ വില്ലൻമാർക്കൊക്കെ കോമഡി പരിവേഷമായി. അങ്ങനെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന മോഹൻ രാജിന് നിരാശയായി. കോമഡി വേഷങ്ങളിലേക്കു കൂടുമാറാതെ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിന്നു. കീരിക്കാടനെ പോലെ അല്ലെങ്കിലും എന്നും ഓർക്കാൻ കഴിയുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്യണമെന്ന് മോഹൻ പല വേദികളിലും പറഞ്ഞിരുന്നു. പക്ഷേ ആ ആഗ്രഹം മാത്രം സാധ്യമായില്ല. ഓർമകളും പ്രതീക്ഷകളും ബാക്കിയാക്കി മലയാളിയുടെ കീരികാടൻ യാത്രയായി.
https://www.facebook.com/Malayalivartha