Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...

26 OCTOBER 2024 05:09 PM IST
മലയാളി വാര്‍ത്ത

ഏകദേശം ഒരു മാസം മുമ്പ് ഇസ്രായേലിനു നേരെ 200 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചതിന് പിന്നാലെ, ഏത് നിമിഷവും പ്രത്യാക്രമണം ഉണ്ടാകും എന്ന് ഇറാൻ മുൻകൂട്ടിക്കണ്ടിരുന്നു. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായാണ് പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണവുമായി ഇസ്രയേല്‍ രംഗത്ത് വന്നത്. ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതുകൊണ്ടു തന്നെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തന്നെയായിരിക്കും ലക്ഷ്യങ്ങൾ എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പക്ഷെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നും അവ ഇസ്രായേൽ വിജയകരമായി നേരിട്ടോ എന്നതിനെക്കുറിച്ചും ഇതുവരെ വ്യക്തതയില്ല. ആക്രമണം നടക്കുമ്പോൾ സൈനിക ആസ്ഥാനത്തെ ഓപ്പറേഷൻ സെൻ്ററിൽ നിൽക്കുന്ന ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്തുവിട്ടു. ഇസ്രായേൽ ഉണ്ടാക്കിയ ആഘാതം സംബന്ധിച്ച റിപ്പോർട്ടുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പക്ഷെ


ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. യുഎസിന്റെ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങൾക്ക് ആനുപാതികമായ മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. യുഎസിനെ അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു .ഇറാനെതിരായ ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് യുഎസ് വിശദീകരണം.


തിരിച്ചടി നല്‍കിയാല്‍ ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻനാശമായിരിക്കുമെന്നായിരുന്നു നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റിന്‍റെ അനുമതി ഇസ്രായേലിനു ലഭിക്കുകയായിരുന്നു. ഇസ്രയേലിന് ആയുധവിതരണം നടത്തുന്ന പ്രധാനരാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇസ്രായേൽ പ്രതികരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും അമേരിക്കൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുമെന്നായിരുന്നു ചില ലോകരാജ്യങ്ങളുടെ പ്രതീക്ഷ.ആക്രമണത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നത് വലിയ ആശങ്കയോടെയാണ് ഗൾഫ് - അറബ് രാജ്യങ്ങൾ അടക്കം കാണുന്നത്. സംഘർഷത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗൾഫ്-അറബ് രാജ്യങ്ങൾ നേരത്തെ തന്നെ ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്.

 

 

വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെങ്കിലും പ്രധാന ലക്ഷ്യം തെഹ്റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ താവളങ്ങൾ, ഡ്രോൺ സൗകര്യങ്ങൾ എന്നിവയെലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. പരിമിതമായ നാശനഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നാണ് ഇറാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. സംയോജിത, മൾട്ടി-ലേയേർഡ് പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിച്ചെന്നും ഇറാൻ അവകാശപ്പെട്ടു.

 

ഇസ്രായേൽ ആക്രമണത്തോട് പ്രതികരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇറാന്‍ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നീം റിപ്പോർട്ട് ചെയ്യുന്നു. “ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഇസ്രായേൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാന സർവീസുകൾ ഇറാൻ പുനരാരംഭിച്ചിരുന്നു. ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണനിലയിലായതായി രാജ്യത്തെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (സിഎഒ) വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രാദേശിക സമയം രാവിലെ 9 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് സിഎഒ വക്താവ് ജാഫർ യസാർലോ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. തെഹ്‌റാനിലെ ഇമാം ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളമോ മറ്റ് വിമാനത്താവളങ്ങളോ ആക്രമണത്തിന് വിധേയമായിട്ടില്ലെന്നും ഇറാൻ സ്ഥിരീകരിച്ചു.

 

വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറി. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നിൽകണ്ടാണു നീക്കം. ആക്രമണത്തിനിടെ ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു.

 

ഗാലന്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുമൊപ്പം നെതന്യാഹു ഇറാൻ ആക്രമണം വിലയിരുത്തുന്നുവെന്ന തരത്തിൽ ഒരു ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. ഇരു നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്രായേൽ മാധ്യമമായ 'ഇസ്രായേൽ ഹായോമി'നെ ഉദ്ധരിച്ച് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കിർയയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവർ ഇന്നു പുലർച്ചെ കഴിഞ്ഞതെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends