Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറിയ്ക്ക് പരാതി നൽകി ഇറാഖ്...

29 OCTOBER 2024 05:05 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് പരാതി നൽകി ഇറാഖ്. ഒക്‌ടോബർ 26-ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു. ഈ മാസം ആദ്യം ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഒക്ടോബ‍ർ 26-ന് പുലർച്ചെ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സ്ഫോടനങ്ങളുണ്ടായി. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനിക‍ർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 100-ലധികം ഇസ്രായേൽ വിമാനങ്ങളാണ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഒക്ടോബ‍ർ 1ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ എണ്ണപ്പാടങ്ങളും ആണവ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തുകയും ഇറാന്റെ എണ്ണപ്പാടങ്ങളെയും ആണവ കേന്ദ്രങ്ങളെയും ആക്രമിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെയും മാത്രം ലക്ഷ്യമാക്കിയത്.

 

 

അതേസമയം, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും തിരിച്ചടിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.

അതേ സമയം ഇറാന്റെ മുന്‍ പ്രസിഡന്റും നിലവിലെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഖമനേയി മരിച്ചത് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തിലാണെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. മരിച്ചിട്ടില്ലെങ്കില്‍ ഖൊമേനിയുടെ ഇപ്പോഴത്തെ സ്ഥിതിയെങ്ങനെയെന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇസ്രായേല്‍ അതിശക്തമായ ആക്രമണം ഇറനു നേരേ തൊടുത്തുവിട്ടുകൊണ്ടിരിക്കെയാണ് ഇസ്രായേലിന്‍ ഒന്നാം നമ്പര്‍ ശത്രുവായ ആയത്തുള്ള അലി ഖമനേയി മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

 

 

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖൊമേനിക്ക് ക്യാന്‍സര്‍ രോഗം ഗുരുതരമാണെന്നതും ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. ഖൊമേനി ഒഴിയുന്നതോടെ 55 കാരനായ രണ്ടാമത്തെ മകന്‍ മോജ്തബ ഖമേനി പിന്‍ഗാമിയാകുമെന്നാണ് പറയുന്നത്. ഖമനേയി കൊല്ലപ്പെട്ടതോ അതോ രോഗത്താല്‍ മരിച്ചതോ എന്നതാണ് ഇനി കണ്ടറിയനുള്ളത്.

 

 

ഖമനേയി കൊല്ലപ്പെട്ടത് ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണെങ്കില്‍ ഇറാന്‍ എങ്ങനെ തിരിച്ചടിക്കും എന്നതാണ് കണ്ടറിയേണ്ടത്. ഇറാന്റെ ആയുധപ്പുരകളേറെയും ഇസ്രായേല്‍ തകര്‍ത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരിച്ചടിക്കാന്‍ പറ്റാത്ത വിധമുള്ള ആഘാതമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

ഇസ്രയേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മിസൈലുകളടക്കമുള്ള ആയുധമെത്തിക്കുന്നത് ഇറാനാണ്. ഇറാനിലേക്ക് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ പ്രതികൂലമായി ബാധിച്ചിരുന്നു.

 

 

ഖമനേയിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഖമനേയി കൊല്ലപ്പെട്ടുവെന്നും അതല്ലെങ്കില്‍ ഗുരുതരാവസ്ഥയിലാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends