ഹസ്സൻ നസ്റുല്ലയ്ക്ക് പകരമായി പുതിയൊരാൾ തലപ്പത്തേക്ക്... പുതിയ തലവനായി നയിം ഖസമിനെ നിയമിച്ചതിന് തൊട്ടു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്...നയിം ഖസമിന്റേത് താല്‍ക്കാലിക നിയമനം...
ഇസ്രയേലിനെ യുദ്ധം ചെയുന്ന സംഘടനകൾക്കെല്ലാം ഇതിനോടകം അവരുടെ പല തലവന്മാരെയും തീർത്തു കളഞ്ഞു . ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് ചുക്കാൻ പിടിച്ച പലരെയും ആണ് ഇസ്രായേൽ തീർത്തിരിക്കുന്നത് . അതുകൊണ്ട് തന്നെ ഇനി അവരുടെ തലപ്പത്തേക്ക് ഒരാളെ കൊണ്ട് വരാൻ തന്നെ ഭയന്നു തുടങ്ങി . എന്നാൽ ഇപ്പോൾ ഹസ്സൻ നസ്റുല്ലയ്ക്ക് പകരമായി പുതിയൊരാളെ തലപ്പത്തേക്ക് എത്തിച്ചിരിക്കുകയാണ് ഹിസ്ബുള്ള നേതൃത്വം .
ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ പുതിയ തലവനായി നയിം ഖസമിനെ നിയമിച്ചതിന് തൊട്ടു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്. ഇസ്രയേല്‍ വധിക്കേണ്ടവരുടെ പട്ടികയില്‍ നയിംഖസമും ഇടം നേടി എന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യവ് ഗാലന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിം ഖസമിന്റെ ചിത്രം സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിംഖസമിന്റേത് താല്‍ക്കാലിക നിയമനം മാത്രമാണ് എന്നാണ് ഗാലന്റ് ട്വീറ്റില്‍ പറയുന്നത്. അതായത് കൗണ്ട്ഡൗൺ തുടങ്ങിയെന്ന് സാരം. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് നയിംഖസ്സം പുതിയ തലവനായി നിയമിക്കപ്പെടുന്നത്.
നസറുള്ളയുടെ വധത്തെ തുടര്‍ന്ന് ഖസം നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിന് എതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1992 ലാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തലവനായി ചുമതലയേറ്റത്. മരണം വരെ നസറുള്ള ഈ പദവിയില്‍ തുടരുകയും ചെയ്തു.തീവ്രവാദ സംഘടന എന്ന നിലയില്‍ നിന്ന് ഹിസ്ബുളളയെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതും നസറുള്ളയായിരുന്നു. നസറുള്ളയുടെ പിന്‍ഗാമിയായി ഹഷേ സെഫിദിന്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ നസറുള്ളയുടെ വധത്തിന് തൊട്ട് പിന്നാലെ ഇയാളും കൊല്ലപ്പെടുകയായിരുന്നു.ഹിസ്ബുള്ളയുടെ നേതൃനിരയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുകയാണ് നയിംഖസം.
https://www.facebook.com/Malayalivartha