ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...
ഗാസയിലെ ഹമാസിനും ലെബനനിലെ ഹിസ്ബുള്ളയ്‌ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടയിൽ, കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി വ്യക്തമാക്കി. അത് ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെർസി ഹലേവി കൂട്ടിച്ചേർത്തു. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
”ഇറാൻ ഇസ്രായേലിന് നേരെ ഇനിയും ഒരു മിസൈൽ ആക്രമണം നടത്തിയാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇറാനിലേക്ക് ഞങ്ങൾ എപ്രകാരം എത്തിച്ചേർന്നുവെന്നത് നിങ്ങൾ ഒരിക്കൽ കൂടി മനസിലാക്കും. ശക്തമായി തന്നെ തിരിച്ചടി ഉണ്ടായിരിക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഇപ്പോഴും ഏകദേശം പകുതിയിലായി നിൽക്കുകയാണെന്നും” ഹെർസി ഹലേവി വ്യക്തമാക്കി.
ഈ മാസം ആദ്യം ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ടെഹ്‌റാനിലും രാജ്യത്തിന്റെ മറ്റ് ഇടങ്ങളിലുമായി സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറയുന്നു.
ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലും ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇസ്രായേൽ ഇതിനും തിരിച്ചടി നൽകിയിരുന്നു. അതേസമയം അണുബോംബുകളുടെ ശേഖരം വലുതാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മിസൈലുകൾ ഉൾപ്പെടെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചിരുന്നു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് തന്നെയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും തിരിച്ചടിയെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. ഇതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ഫലപ്രദമായ രീതിയിൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ഇസ്രായേലിനെതിരെ തിരിച്ചടിയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നാണ് അമേരിക്കയുടെ നിലപാട്.
മുന്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ എസ്-300 എന്ന വ്യോമപ്രതിരോധസംവിധാനത്തില്‍ മൂന്നെണ്ണം ഇസ്രയേല്‍ തകര്‍ത്തു. ആകെ നാല് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇറാന് ഉണ്ടായിരുന്നത്. ആധുനികമായ ഭൂതല-വ്യോമ മിസൈല്‍ സംവിധാനമാണ് എസ്-300. എഫ്-35 എന്ന അമേരിക്കന്‍ യുദ്ധവിമാനവും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ സത്വര ബോംബാക്രമണത്തെ ചെറുക്കാന്‍ എസ് 300ന് ആയില്ല എന്ന സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധസംവിധാനത്തിന്റെ പോരായ്മയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഈ സംവിധാനം തകര്‍ന്നതോടെ ഇറാന്‍ അടിമുടി ഭയക്കുകയാണ്. . കാരണം ഇസ്രയേലിന് തകര്‍ക്കാന്‍ പറ്റുന്ന പ്രതിരോധമേ തങ്ങളുടെ കൈവശമുള്ളൂ എന്ന തിരിച്ചറിവ് ഇറാന് ഉണ്ടായിരിക്കുകയാണ്. പുതിയതായി ഇറാന് ചിന്തിക്കാന്‍ സാധിക്കുക എസ്-400 എന്ന റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ്. ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയ്‌ക്ക് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന് നല്‍കുക സാധ്യമല്ല. ഇസ്രയേലുമായുള്ള യുദ്ധസാഹചര്യം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന അവസരത്തില്‍, പ്രതിരോധത്തിനുള്ള തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 200 ശതമാനത്തോളം കൂടുതല്‍ തുക ആധുനികമായ ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കും. ഇറാന്‍ വക്താവ് ഫത്തേമെ മൊഹാജെറാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതിനിടെ ഹമാസ് തലവൻ യഹ്‍യ സിൻവാറിനെ കൊലപ്പെടുത്തിയത് ഗസ്സയിലെ വെടിനിർത്തൽ-ബന്ദിമോചന ചർച്ചകൾ സങ്കീർണമാക്കിയതായി ഖത്തർ, ഈജിപ്ത് മധ്യസ്ഥർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും അറബ് നയതന്ത്രജ്ഞനെയും ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യഹ്‍യ സിൻവാറിന്റെ മരണം ബന്ദിമോചന ചർച്ചയിൽ വലിയൊരു വഴിത്തിരിവാകുമെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഹമാസ് നേതാവാണ് കരാറിലെത്താനുള്ള പ്രധാന തടസ്സമെന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ, സിൻവാറിന്റെ മരണം ഹമാസിന്റെ നേതൃനിരയിൽ വലിയ ശൂന്യത കൊണ്ടുവന്നതായി ഖത്തറും ഈജിപ്തും വാദിക്കുന്നു. തങ്ങളുടെ ആശങ്ക കഴിഞ്ഞയാഴ്ച പശ്ചിമേഷ്യ സന്ദർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ഇവർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha