വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി...എവിടെയെന്നറിയാതെ ലോകം.. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി... സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തു...
കഴിഞ്ഞ ദിവസമാണ് ഇറാൻ ഭരണകൂടത്തെ ഞെട്ടിച്ചു കൊണ്ട് ഒരു പ്രതിഷേധം നടന്നത് . ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റാൻ ആ പ്രതിഷേധത്തെ കൊണ്ട് സാധിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു ആ പ്രതിഷേധം നടന്നത് . എന്നാൽഇറാനിലെ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി എവിടെയെന്നറിയാതെ ലോകം. കഴിഞ്ഞ ദിവസമാണു ടെഹ്‌റാൻ സർവകലാശാല ക്യാംപസിൽ ഒരു യുവതി ഉൾവസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടത്.
രാജ്യത്തു സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി.ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ യുവതി ഉൾവസ്ത്രമിട്ടു നടക്കുന്നതും അവരെ ആശ്ചര്യത്തോടെ ആളുകൾ നോക്കി നിൽക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ അവർ എവിടെയാണെന്നു വ്യക്തമല്ല എന്നതാണു രാജ്യത്തിനകത്തും പുറത്തും ആശങ്കയാകുന്നത്.
ദൃശ്യങ്ങൾ വൈറലായെങ്കിലും ഈ യുവതി ആരാണ് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. യാഥാസ്ഥിതിക വസ്ത്രധാരണം ഉപേക്ഷിച്ച യുവതിയുടേതു പ്രതിഷേധമാണെന്നാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ.യുവതിക്കു ‘മാനസിക വെല്ലുവിളി’ ഉണ്ടെന്നും ‘കടുത്ത സമ്മർദത്തിൽ’ ആയിരുന്നെന്നുമാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നു സർവകലാശാല വക്താവ് ആമിർ മഹ്ജോബ് പറഞ്ഞു. 2 കുട്ടികളുടെ മാതാവായ യുവതി പങ്കാളിയിൽനിന്നു വേർപിരിഞ്ഞാണു താമസമെന്നും സർവകലാശാല വ്യക്തമാക്കി.
https://www.facebook.com/Malayalivartha