ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ട്രംപ്... ട്രംപിനെ ആദ്യം ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്.. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും...
ട്രംപിന്റെ കുടുംബാംഗങ്ങളും ജീവനക്കാരും എല്ലാം പുലരുവാേളം ആഘോഷം നടത്തുകയായിരുന്നു. എന്നാല്‍ ട്രംപ് ആകട്ടെ കൂടെയുള്ളവരുടെ ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് ലോകനേതാക്കളുടെ ഫോണില്‍ ലോകനേതാക്കളുടെ അഭിനന്ദന വിളികള്‍ക്കായി സമയം മാറ്റി വെച്ചിരിക്കുകയായിരുന്നു.ഈ നിമിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡൊണാള്‍ഡ് ട്രംപ് ലോകനേതാക്കളോട് സംസാരിക്കുക എന്നതാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ അതിനായി വിട്ട് തങ്ങള്‍ ആഘോഷം നടത്തുന്നത് എന്നുമാണ് അനുയായികള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ട്രംപിനെ ആദ്യം ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. അങ്ങേയറ്റം ഊഷ്മളവും സൗഹാര്‍ദ്ദപരമായിരുന്നു ഇരു നേതാക്കളുടേയും സംഭാഷണം എന്നും ഇറാന്‍ വിഷയം സംസാര വിഷയമായതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ട്രംപുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.
ജനുവരിയില്‍ ചുമതലേല്‍ക്കേണ്ട സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിക്കവാറും ഇന്ന് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha