ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താൻ ഇസ്രയേലിനു നൽകിയ 30 ദിവസത്തെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ
ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താൻ ഇസ്രയേലിനു നൽകിയ 30 ദിവസത്തെ സമയപരിധി ബുധനാഴ്ച അവസാനിക്കും.ഒക്ടോബർ 15-നായിരുന്നു യു.എസ് സമയപരിധി നൽകിയത്. യു.എസിന്റെ ഭീഷണി വിതരണം മെച്ചപ്പെടുത്തിയില്ലെങ്കിൽ സൈനികസഹായത്തിനുള്ള തുക പിടിച്ചുവെക്കുമെന്നാണ് . വടക്കൻ ഗാസയിൽ ക്ഷാമം ആസന്നമാണെന്ന് ലോകാരോഗ്യസംഘടന ശനിയാഴ്ച മുന്നറിയിപ്പുനൽകിയിരുന്നു. വെടിനിർത്തൽ കരാറിന് ഇരുപക്ഷവും കൂട്ടാക്കാത്തതിനെത്തുടർന്ന് ചർച്ചകളുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ഖത്തർ അറിയിച്ചു.
ഖത്തറില്‍ ഹമാസിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്ത് . ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിന് ഹമാസ് വിസമ്മതിച്ചു . ഇതാദ്യാണ് സംഘടനയെ പുറത്താക്കാന്‍ അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടത്. ഹമാസിനെ ഇക്കാര്യം ഖത്തര്‍ അറിയിച്ചു. ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫിസ് പൂട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഖത്തര്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും അമേരിക്ക വ്യക്തമാക്കി.
https://www.facebook.com/Malayalivartha