Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നെതന്യാഹുവിന്റെ ഒരു ദൂതൻ റഷ്യയിൽ...റഷ്യൻ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല...പല കാര്യങ്ങളിലും ചർച്ചകൾ നടന്നു..ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകമിപ്പോൾ...

11 NOVEMBER 2024 04:20 PM IST
മലയാളി വാര്‍ത്ത

നെതന്യാഹുവിന്റെ ഒരു ദൂതൻ റഷ്യയിൽ എത്തിയിരിക്കുകയാണ് . എന്താണ് ഇപ്പോഴത്തെ ഈ ഒരു നീക്കത്തിന് പിന്നിലെന്നാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് . സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോൺ ഡെർമർ കഴിഞ്ഞയാഴ്ച റഷ്യയിൽ രഹസ്യമായി സന്ദർശനം നടത്തിയതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ലെബനനിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽ നടക്കുമ്പോഴും ഇസ്രായേൽ ഹിസ്ബുള്ള യുമായി ഏറ്റുമുട്ടി കൊണ്ട് ഇരിക്കുകയാണ് .അമേരിക്കയും ഇസ്രായേലും ലബനാൻ സർക്കാറും ചേർന്ന്​ വെടിനിർത്തൽ നിർദേശത്തിന്​ രൂപം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന്​ പ്രതികരണമൊന്നും വന്നിട്ടില്ല. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയുടെ പിന്തുണ തേടി നെതന്യാഹുവിന്‍റെ വിശ്വസ്തനും ഇസ്രായേൽ സ്ട്രാറ്റജിക്​ വകുപ്പ്​ മന്ത്രിയുമായ ഡോൺ ഡെർമർ കഴിഞ്ഞ ദിവസം മോസ്കോ സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്​. ഇപ്പോൾ അമേരിക്കൻ സന്ദർശനം നടത്തുന്ന റോൺ ഡെർമർ ഇന്ന്​ യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, യുഎസ്​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ ജെയ്ക്​ സള്ളിവൻ എന്നിവരുമായും ചർച്ച നടത്തും. പക്ഷെ ഇപ്പോൾ റഷ്യൻ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഭിപ്രായമില്ലെന്ന് ഡെർമറിൻ്റെ ഓഫീസ് അറിയിച്ചിരിക്കുന്നത് .

 

റഷ്യ സിറിയയിലെ ഒരു പ്രധാന കളിക്കാരനാണ്, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ക്രമീകരണത്തിലെ സഹകരണം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിനെ വീണ്ടും ആയുധമാക്കുന്നതിൽ നിന്ന് തടയുന്ന ഒരു കരാറിൻ്റെ ഒരു പ്രധാന ഭാഗമായിരിക്കും.ടെഹ്‌റാൻ്റെ സഖ്യകക്ഷിയായ സിറിയ, ലെബനൻ ആസ്ഥാനമായുള്ള ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്ക് ഇറാനിൽ നിന്നുള്ള ആയുധങ്ങളുടെ പ്രധാന വിതരണ മാർഗമാണ്, എന്നാൽ ഇസ്രായേൽ സൈനിക ആക്രമണത്തിൻ്റെ ഫലമായി അതിൻ്റെ നേതൃത്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ആയുധശേഖരത്തിനും വൻ നാശനഷ്ടമുണ്ടായതായി ഇസ്രായേൽ പറയുന്നു.

11 മാസത്തെ ദിവസേനയുള്ള റോക്കറ്റ് ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും ശേഷമാണ് ആ ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചത് - ചിലപ്പോൾ മാരകമായത് - ഇത് വടക്കൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് 60,000 ത്തോളം ആളുകളെ ഒഴിപ്പിക്കാൻ കാരണമായി.അതേസമയം, പത്ത് ദിവസത്തിനകം താൻ രാജ്യത്തെത്തുമെന്ന് കഴിഞ്ഞയാഴ്ച രാജ്യത്തിൻ്റെ പാർലമെൻ്റ് സ്പീക്കർ നബീഹ് ബെറിക്കും പ്രധാനമന്ത്രി നജീബ് മിക്കാറ്റിക്കും ഉറപ്പ് നൽകിയതായി യുഎസ് പ്രത്യേക ദൂതൻ അമോസ് ഹോഷ്‌സ്റ്റീൻ തങ്ങളോട് പറഞ്ഞതായി ലെബനൻ രാഷ്ട്രീയക്കാർ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ഔട്ട്‌ലെറ്റ് അൽ-അഖ്‌ബറിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (7 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (30 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (41 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (2 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends