വെടിനിർത്തൽ കരാർ ഹിസ്‌ബുല്ല ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ; തെക്കൻ ലബനാനിലാണ് ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണം
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ട് മണിക്കൂറുകളായില്ല അതിനിടയിൽ അത് ലംഘിക്കപ്പെട്ടിരിക്കുന്നു. വെടിനിർത്തൽ കരാർ ഹിസ്‌ബുല്ല ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ കനത്ത ആക്രമണം നടത്തി. തെക്കൻ ലബനാനിലാണ് ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിനെതിരെ യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്.
കൂടാതെ തെക്കൻ ലബാനനിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്രായേൽ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചു . ഇസ്രായേൽ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയിയാണ് അറിയിപ്പ് നൽകിയത്.
സംശയാസ്പദമായ ചിലർ വാഹനങ്ങളിൽ തെക്കൻ മേഖലയിലെ നിരവധി പ്രദേശങ്ങളിൽ എത്തിയതിനെ തുടർന്നാണ് വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
തെക്കൻ ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരെ ഇസ്രായേൽ ആക്രമിക്കുകയാണെന്ന് ഹിസ്ബുള്ള നിയമനിർമ്മാതാവ് ഹസൻ ഫദ്‌ലല്ല ആരോപിച്ചു. അതിർത്തിയിലെ പട്ടണങ്ങളിലെ താമസക്കാരോട് സ്വന്തം സുരക്ഷയ്ക്കായി ഇനിയും മടങ്ങരുതെന്ന് ഇസ്രായേലി സൈന്യം അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha