പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്; ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു
പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് . ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” നെതന്യാഹു പറഞ്ഞു.
ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കി . എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിച്ചില്ല.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha