അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി

അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി.
വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കുമെന്നും മന്ത്രാലയം .
ജനുവരി 20 നാണ് അമേരിക്കന്‍ പ്രസിഡന്റായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേല്‍ക്കുക. ഇതുവരെ കണ്ടതില്‍ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേല്‍ക്കുക. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങില്‍ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും.
"
https://www.facebook.com/Malayalivartha