പ്രകൃതി വിഭവമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍...മാണിക്യം, മരതകം, മാര്‍ബിള്‍ എന്നിവയ്ക്ക് പുറമെ യഥേഷ്ടം സ്വര്‍ണവും ലിഥിയവും അഫ്ഗാന്റെ മണ്ണിലുണ്ട്...ഇവ ഖനനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ സാധിച്ചാല്‍..

പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഒരു രാജ്യം . അതിവേഗം വികസനം ആ രാജ്യവും ആഗ്രഹിക്കുന്നുണ്ട് . മറ്റു രാജ്യങ്ങളുടെ സഹായം തേടുകയാണ് അവര്‍. അഫ്ഗാനിസ്താന്റെ കാര്യമാണ് വിവരിക്കുന്നത്. യഥേഷ്ടം പ്രകൃതി വിഭവമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍. ദശാബ്ദങ്ങളോളം സംഘര്‍ഷഭരിതമായ ഈ രാജ്യം ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ സമാധാന പാതയില്‍ എത്തിയിട്ട്. പണം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്ന വഴി പ്രകൃതി വിഭവങ്ങളുടെ വില്‍പ്പനയാണ്. ഇവിടെയാണ് കളി മാറ്റാന്‍ വന്‍ ശക്തികള്‍ നോട്ടമിടുന്നത്...
മാണിക്യം, മരതകം, മാര്‍ബിള്‍ എന്നിവയ്ക്ക് പുറമെ യഥേഷ്ടം സ്വര്‍ണവും ലിഥിയവും അഫ്ഗാന്റെ മണ്ണിലുണ്ട്. ഐടി യുഗത്തില്‍ വളരെ നിര്‍ണായകമാണ് ലിഥിയത്തിന്റെ സാന്നിധ്യം. ബാറ്ററികളും ചിപ്പുകളും നിര്‍മിക്കുന്നവയില്‍ ഇത് പ്രധാനമാണ്. ഇവ ഖനനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ സാധിച്ചാല്‍ അഫ്ഗാനിസ്താന്‍ സമ്പന്നമായി മാറും.ഒരു ലക്ഷം കോടി ഡോളറിന്റെ പ്രകൃതി വിഭവം അഫ്ഗാനിലെ മലമടക്കുകളില്‍ ഉണ്ടെന്നാണ് അമേരിക്കയും യുഎന്നും പറയുന്നത്. 2010ലും 2013ലും അമേരിക്ക ഇക്കാര്യം വിശദമായി മനസിലാക്കി ഔദ്യോഗിക രേഖ തയ്യാറാക്കിയിട്ടുണ്ട്.
പണം ലഭിക്കാന്‍ ഒട്ടേറെ ചെറിയ ഖനികള്‍ സര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെയും കാര്യമായ ഖനനം ആരംഭിച്ചിട്ടില്ല. നേരിയ വര്‍ധനവ് മാത്രമാണ് ഖനന മേഖലയില്‍ സംഭവിച്ചതെന്ന് ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയും സുസ്ഥിരതയും ഉറപ്പായാല്‍ ഒട്ടേറെ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിക്ഷേപത്തിന് തയ്യാറാകും. അങ്ങനെ സംഭവിച്ചാൽ ഗൾഫ് രാജ്യങ്ങളിൽ സംഭവിച്ചത് പോലെയുള്ള ഒരു കുതിച്ചു ചട്ടം അഫ്ഗാനിസ്ഥാനിലും സംഭവിക്കും.
https://www.facebook.com/Malayalivartha