വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം

വീട്ടുവളപ്പില്‍ സ്വിമ്മിംഗ് പൂളിനായി കുഴിയെടുക്കുന്നതിനിടയില്‍ കണ്ടെത്തിയത് സ്വര്‍ണ കട്ടകളും നിരവധി സ്വര്‍ണനാണയങ്ങളും. ഫ്രാന്‍സിലെ ലിയോണ്‍ പ്രദേശത്തുള്ള ന്യൂവില്‍ സ്യൂര്‍സോണിലെ വീട്ടുവളപ്പിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു സ്വര്‍ണം. അഞ്ച് സ്വര്‍ണ കട്ടകളും നിരവധി സ്വര്‍ണനാണയങ്ങളും മണ്ണിനടിയില്‍ നിന്ന് ലഭിച്ചു. ഏകദേശം 7 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടുടമ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. സ്വര്‍ണം കണ്ടെത്തിയ ഉടന്‍ തന്നെ അദ്ദേഹം അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഫ്രാന്‍സിന്റെ സംസ്‌കാരകാര്യ മന്ത്രാലയത്തിന്റെ പ്രാദേശിക വിഭാഗമായ ഡിആര്‍എസി ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ അധികൃതരും സ്ഥലത്തെത്തി നിധിയുടെ യഥാര്‍ത്ഥ മൂല്യം പരിശോധിച്ചു. സ്വര്‍ണത്തിന്റെ പഴക്കവും ഉറവിടവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
സ്വര്‍ണക്കട്ടകളിലും നാണയങ്ങളിലും പതിച്ചിരുന്ന പ്രത്യേക നമ്പറുകളാണ് അവയുടെ ഉറവിടം കണ്ടെത്താന്‍ സഹായിച്ചത്. അവ പുരാവസ്തുക്കളുടെ ഗണത്തില്‍പ്പെടുന്നവയല്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഏകദേശം 15-20 വര്‍ഷം പഴക്കമുള്ള സ്വര്‍ണം സമീപത്തെ ഒരു റിഫൈനറിയില്‍ നിന്ന് ഉരുക്കിയെടുത്തതാണെന്ന് ഉദ്യോഗസ്ഥര്‍പറയുന്നു. ഈ സ്വര്‍ണം വീട്ടുടമയ്ക്ക് ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
19 ാം നൂറ്റാണ്ടിലെ ഫ്രന്‍സ് സിവില്‍ കോഡനുസരിച്ച് തന്റെ വസ്തുവില്‍ കുഴിച്ചിട്ട സ്വര്‍ണം ഒരാള്‍ കണ്ടെത്തുകയും അതിന്റെ ഉടമസ്ഥന് അവകാശം ഉറപ്പിക്കുന്ന തെളിവുകള്‍ നല്‍കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ആ സ്വര്‍ണം വസ്തുവിന്റെ ഉടമയ്ക്ക് ലഭിക്കും.
https://www.facebook.com/Malayalivartha
























