ഈജിപ്ഷ്യന്‍ വിമാനം തകര്‍ത്തത് പറക്കും തളിക

ദിവസങ്ങള്‍ക്ക് മുന്‍പ് അറുപത്തിയാറു പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിനു കാരണം പറക്കും തളികയാണെന്ന വെളിപ്പെടുത്തലുമായി ടര്‍ക്കിഷ് പൈലറ്റുമാര്‍. ഈജിപ്ഷ്യന്‍ വിമാനം മെടിറ്ററേനിയന്‍ കടലില തകര്‍ന്നു വീണ സംഭവത്തില്‍ അപകട കാരണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൈലറ്റുമാര്‍ രംഗത്തെത്തിയത്. പൈലറ്റുമാരുടെ വെളിപ്പെടുത്തല്‍ വിദഗ്ദ്ധര്‍ക്ക് ആശങ്ക നല്‍കുന്നുണ്ട്.
തകര്‍ന്ന ഈജിപ്ഷ്യന്‍ വിമാനത്തിന്റെ പാതയിലൂടെ ഒരു മണിക്കൂര്‍ മുന്‍പ് ഇസ്താംബൂളിലെക് യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാരാണ് വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. രണ്ടായിരം അടിക്കും മൂവായിരം അടിക്കും ഇടയില്‍ പറക്കുന്നതിനിടയില്‍ പച്ച ലൈറ്റുകളോട് കൂടിയ പറക്കും തളിക കണ്ടു എന്നും. പെട്ടന്ന് തന്നെ അത് അപ്രത്യക്ഷമായി എന്നും അപകടം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ടര്‍ക്കിഷ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌റ്റേറ്റ് എയര്‍പോര്‍ട്ട് അധികൃതരും സമ്മതിക്കുന്നുണ്ട്. ഹുറിയത്ത് ഡെയിലി എന്ന പത്രത്തില്‍ ആണ് പൈലറ്റുമാരുടെ അവകാശ വാദം പ്രസിദ്ധീകരിച്ചു വന്നിരിക്കുന്നത്. തീവ്രവാദി ആക്രമണം മുതല്‍ വിമാനത്തിലുണ്ടായ പൊട്ടിത്തെറി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യവും തള്ളികളയാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha