സെല്‍ഫി ഭ്രാന്ത്: വ്യവസായി കടല്‍ക്കുതിരയുടെ ആക്രമണത്തില്‍ മരിച്ചു

ചൈനയിലെ റോങ്‌ചെങിലുള്ള ഷിയാക്കോ വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ കടല്‍കുതിരയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വ്യവസായി കൊല്ലപ്പെട്ടത്. പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജിയ ലിജുവാനാണ് കൊല്ലപ്പെട്ടത്.
സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് ജിയ ലിജുവാന്‍ സെല്‍ഫി എടുത്തത്. കടല്‍ക്കുതിര ജിയയെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചശേഷം ആക്രമിക്കുകയായിരുന്നു. മൃഗശാല സൂക്ഷിപ്പുകാനാണ് ജിയ കടല്‍ക്കുതിരയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്. ഇയാള്‍ ജിയയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പു തന്നെ കടല്‍ക്കുതിര വ്യവസായിയെ വെള്ളക്കെട്ടിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ട് പോകുകയായിരുന്നു.
മെയ് പതിനൊന്നിനു നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ചൈനയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha