കറുത്ത വര്‍ഗക്കാരനായ കാമുകനെ പൊലീസ് വെടിവച്ച് കൊന്ന വീഡിയോ കാമുകി ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ കലാപം പടരുന്നു; ഡാളസില്‍ അഞ്ചു പൊലീസുകാരെ വെടിവച്ചുകൊന്നു

ലോകത്തേറ്റവും പുരോഗമനം അവകാശപ്പെടുന്ന രാജ്യമാണ് അമേരിക്ക. എന്നാല്‍, നിറത്തിന്റെ പേരിലുള്ള വിവേചനവും മനസ്ഥിതിയും ഇനിയും അമേരിക്കയില്‍നിന്ന് പോയിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങളും വിരല്‍ ചൂണ്ടുന്നത്. ഡാലസില്‍ കറുത്തവര്‍ഗക്കാരുടെ പ്രകടനത്തിനിടെ അഞ്ചു പൊലീസുകാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് അത് തെളിയിക്കുന്നു.
വ്യാഴാഴ്ച ഡാലസില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രകടനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ട 25 വയസ്സുള്ള മിക സേവ്യര്‍ ജോണ്‍സണ്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെടുകയും രണ്ട് വനിതാ പൊലീസ് ഓഫീസര്‍മാരടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.താന്‍ ഒറ്റയ്ക്കാണ് കൃത്യം നട്തിയതെന്നും അടുത്തിടെ കറുത്തവര്‍ഗക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിലും മറ്റ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ഇത് ചെയ്തതെന്നും മിക അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
വെള്ളക്കാരോട് തനിക്ക് കടുത്ത അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ മിക, വെള്ളക്കാരായ പൊലീസുകാരെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തി. വെടിവെപ്പിനുശേഷം എല്‍ സെന്‍ട്രോ കോളേജില്‍ കയറിയ മികയെ നാലുമണിക്കൂറോളം നീണ്ട ശ്രമത്തിലാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനുള്ള പൊലീസിന്റെ അഭ്യര്‍ത്ഥനകള്‍ മിക ചെവിക്കൊള്ളാതെ വന്നതോടെ കൊലയാളിയെ ഇല്ലാതാക്കാന്‍ പൊലീസ് യന്ത്രമനുഷ്യന്റെ സഹായം തേടിയിരുന്നു. വെടിയുണ്ടയേല്‍ക്കാത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് മിക ആക്രമണത്തിനിറങ്ങിയതെന്ന് പൊലീസ് കരുതുന്നു.
ഒട്ടേറെ വെടിക്കോപ്പുകളും ആയുധങ്ങളുമായാണ് മിക കൃത്യത്തിനെത്തിയത്. പിന്നീട് മികയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ബോംബുണ്ടാക്കാനുള്ള സാമഗ്രികളും തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. പൊലീസിനെ എങ്ങനെ നേരിടാമെന്ന് വിശദീകരിക്കുന്ന പ്രസിദ്ധീകരണവും മിക ഇറക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.

പാട്രിക് സമാരിപ്പ, മൈക്കല്‍ ക്രോള്‍, ലോര്‍ണെ ആറന്‍സ്, മൈക്കല്‍ ജെ. സ്മിത്ത്, ബ്രെന്റ് തോംസണ്‍ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് തനിച്ചാണെന്ന് മിക അവകാശപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് കാറില്‍ കയറി ധൃതിയില്‍ രക്ഷപ്പെടാന്‍ ഒരുങ്ങിയ രണ്ടുപേരും മിക്കയുടെ താമസസ്ഥലത്തിനടുത്തുനിന്നുള്ള യുവതിയുമാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍, ഇവരുടെ പങ്കാളിത്തം ഇതേവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
2009 മാര്‍ച്ച് മുതല്‍ 2015 ഏപ്രില്‍ വരെ അമേരിക്കന്‍ റിസര്‍വ് സേനാംഗമായി ജോലി ചെയ്തിട്ടുള്ളയാളാണ് മിക. അഫ്ഗാനിസ്താനില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മരപ്പണിയും മേസ്തിരിപ്പണിയുമായിരുന്നു സൈന്യത്തില്‍ ചെയ്തിരുന്നതെന്നും പ്രവര്‍ത്തന മികവിന് മെഡല്‍ നേടിയിട്ടുള്ള സൈനികനാണ് മിക്കയെന്നും സൈനികകേന്ദ്രങ്ങള്‍ വ്യക്തമാക്കി. കറുത്തവര്‍ഗക്കാരുടെ തീവ്രവാദ സംഘടനകളുമായി മിക്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഫേസ്ബുക്കിലെയും മറ്റും ഇടപാടുകള്‍ തെളിയിക്കുന്നു. കറുത്തവര്‍ഗക്കാരനായ ദേശീയ വാദിയെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. നേഷന്‍ ഓഫ് ഇസ്ലാം, ബ്ലാക്ക് റൈഡേഴ്‌സ് ലിബറേഷന്‍ പാര്‍ട്ടി, ന്യൂ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി, ആഫ്രിക്കന്‍ അമേരിക്കന്‍ ഡിഫന്‍സ് ലീഗ് തുടങ്ങിയവയുടെ പേജുകള്‍ ഇയാള്‍ ലൈക്ക് ചെയ്തിരുന്നു.
കറുത്തവര്‍ഗക്കാരായ ആള്‍ട്ടണ്‍ സ്‌റ്റെര്‍ലിങ്ങും ഫിലാന്‍ഡോ കാസിലും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെപ്പുമായി ബന്ധമില്ലെന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്താവിച്ചു. അക്രമം അവസാനിപ്പിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
കറുത്തവര്‍ഗക്കാരെ പൊലീസ് വെടിവച്ചു കൊന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ അടക്കം പ്രതിഷേധപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. യുഎസിലെ മിനസോട്ടയിലുള്ള സെന്റ് പോളില്‍ നടന്ന പ്രതിഷേധം വേറിട്ടതായി. റോഡില്‍ കിടക്കുന്നത് ഐസ എന്ന പെണ്‍കുട്ടി. അവള്‍ക്കു ചുറ്റം ചോക്കു കൊണ്ടു വരച്ച് 'അടുത്തത് ഞാനോ' എന്നെഴുതുകയാണ് അമ്മ ടിയ വില്യംസ്. മിനസോട്ട ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കുമുന്നിലെ തെരുവിലായിരുന്നു അമ്മയുടെയും മകളുടെയും പ്രതിഷേധം. കൊലപാതകക്കേസുകളില്‍ പൊലീസാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടയാളുടെ ചുറ്റും ചോക്കു കൊണ്ടു രേഖപ്പെടുത്താറുള്ളത്.
അതേസമയം കറുത്തവര്‍ഗക്കാരനായ ആണ്‍സുഹൃത്തിനെ പൊലീസ് വെടിവച്ച് കൊല്ലുന്നത് യുവതി മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലോകമെമ്പാടും വ്യാപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലായി. ലാവിസ് റെയ്‌നോള്‍ഡ്‌സ് എന്ന യുവതിയാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പുറത്തു വിട്ടത്. ഒരു സ്‌കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫിലാന്‍ഡോ കാസില്‍ (32) ആണ് കൊല്ലപ്പെട്ടത്.
യുഎസിലെ മിനോസോട്ടയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സെന്റ് പോളിന് പ്രാന്തപ്രദേശത്തുള്ള ഫാല്‍ക്കണ്‍ ഹൈറ്റ്‌സില്‍ വച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. തുടര്‍ന്ന് വാഹനത്തിന്റെ രേഖകളും െ്രെഡവിങ് ലൈസന്‍സും ആവശ്യപ്പെട്ടു. കാസിലിന്റെ കൈവശം ഒരു തോക്കും ഉണ്ടായിരുന്നു. തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയുണ്ടെന്ന് കാസില്‍ പറഞ്ഞെങ്കിലും പൊലീസുദ്യോഗസ്ഥന്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് തോക്ക് പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ നാലു തവണ കാസിലിനെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നു. കാറിനുള്ളിലിരിക്കുന്ന കാസിലിന് നേരെ പൊലീസുകാരന്‍ തോക്കു ചൂണ്ടുന്നതും ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. വെടിശബ്ദം കേട്ട് കാറിലുണ്ടായിരുന്ന കുട്ടി ഭയന്നു നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























