ഇന്‍ഡോനേഷ്യയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു

ഇന്‍ഡോനേഷ്യയില്‍ മൂന്നു ദിവസം നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. ജാവ ദ്വീപിലെ ബ്രക്‌സിറ്റ് എന്നറിയപ്പെടുന്ന ബ്രെബസ്‌റ്റോള്‍ ഗേറ്റിലാണ് 20 കിലോമീറ്ററോളം നീളത്തില്‍ മൂന്നു ദിവസം നീണ്ട ഗതാഗതക്കുരുക്കുണ്ടായത്.
റംസാന്‍ ആഘോഷത്തിരക്കാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്. മരിച്ചവരില്‍ കൂടുതലും പ്രായമേറിയവരാണ്. വാഹനങ്ങളില്‍ അമിതമായി എ.സി ഉപയോഗിച്ചതുമൂലം വര്‍ധിച്ച കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഗതാഗതക്കുരുക്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























