ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാം വിവാഹത്തിന്റെ തയ്യാറെടുപ്പില്‍

കളിക്കളത്തിലെ ഇതിഹാസം പെലെയ്ക്ക് നാളെ മൂന്നാം കല്യാണം. ആറു വര്‍ഷമായി പെണ്‍സുഹൃത്തായിരുന്ന മാര്‍ഷിയ സിബെലെ ഓകിയാണ് പെലെയുടെ (75) വധു. ജപ്പാനില്‍ വ്യവസായിയായ ഓകിയെ 1980-ല്‍ ന്യൂയോര്‍ക്കില്‍ വച്ചാണ് പെലെ കണ്ടുമുട്ടിയത്.
എങ്കിലും 2010 മുതലാണ് അടുപ്പം തുടങ്ങിയത്. 2012 മുതല്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ ഫുട്‌ബോളര്‍ക്കൊപ്പം വേദികളില്‍ വരാന്‍ തുടങ്ങി. സാവോ പോളോയിലെ ഗുവാരുജയില്‍ നാളെ ബ്രസീല്‍ ആചാരപ്രകാരമാണ് മിന്നുകെട്ട്.
പെലെയുടെ ആദ്യഭാര്യ റോസ്‌മേരി റെയ്‌സ് ചോല്‍ബി 1982-ലും രണ്ടാം ഭാര്യ അസീരിയ ലെമസ് സീയാസ് 2008-ലും മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























