ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു: വെടിക്കെട്ട് കണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കൂറ്റന്‍ ലോറി ഓടിച്ചു കയറ്റി: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്

ഫ്രാന്‍സില്‍ ചോരപ്പാട് ഉണങ്ങുന്നില്ല. കഴിഞ്ഞ നവംബറിലെ കൂട്ടക്കുരുതിക്കുപിന്നാലെ വീണ്ടും ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍.ഫ്രാന്‍സിലെ നൈസിലുള്ള റിസോര്‍ട്ടിലാണ് ഐസിസ് ഭീകരര്‍ നരഹത്യ നടത്തിയത്. വെടിക്കെട്ട് കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് കൂറ്റന്‍ ട്രക്ക് ഓടിച്ചുകയറ്റിയും തുടര്‍ന്ന് തോക്കുമായി ഇറങ്ങിയ ഭീകരന്‍ തുരുതുരാവെടിയുതിര്‍ത്തുമാണ് അക്രമണം നടത്തിയത്. സംഭവത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാള്‍ മാത്രമേ അക്രമി സംഘത്തില്‍ ഉണഅടായിരുന്നുള്ളൂവെന്നാണ് വിവരം. ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന് ശേഷം ഫ്രാന്‍സിനെ നടക്കുന്ന മറ്റൊരു ഭീകരാക്രമണമാണ് ഇത്.
പരിക്കേറ്റവരില്‍ 50 ഓളം പേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഭീകരതയുടെ തോത് വലിതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷ ചടങ്ങുകള്‍ക്കിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചു കയറ്റിയ ഭീകരന്‍ വെടിയുതിര്‍ത്തയായും ദൃക്സാക്ഷികള്‍ പറഞ്ഞു. ട്രക്കിലുണ്ടായിന്ന ഡ്രൈവര്‍ തന്നെയാണ് വെടിയുര്‍ത്തതെന്നാണ് പുറത്തുവരുന്നന വിവരം.
സംഭവം നടന്നയുടനെ പൊലീസും ആല്‍പ്‌സ് മാരിടൈം അധികൃതരും സംഭവ സ്ഥലത്തെത്തി. ആളുകളോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു. അതിവേഗത്തില്‍ എത്തിയ ഒരു വെളുത്ത നിറത്തിലുള്ള ട്രക്ക് ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചു. ആളുകളെ ട്രക്ക് ഇടിക്കുന്നതും ശരീരാവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കുന്നതും കാണാമായിരുന്നെന്നു ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോടു പറഞ്ഞു. ആസൂത്രിതമായി നടപ്പിലാക്കി കൂട്ടക്കൊല തന്നെയാണ് അവിടെ അരങ്ങേറിയതെന്നണ് വിവരം. രക്ഷപ്പെട്ട കാല്‍നട യാത്രക്കാര്‍ നിലവിളിച്ചു കൊണ്ട് ഓടിരക്ഷപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
അല്ലാഹു അകബര്‍ മുഴക്കിയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്തു. ഐസിസ് തന്നെയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസ് തന്നെയാണ് ആക്രമികളെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് സമയം രാത്രി 10.30തോടെയാണ് ഭീകരാക്രമണം ഉണ്ടായത്. ബാസ്റ്റില്‍ ഡേയുടെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ നീസ് നഗരത്തില്‍ ഒത്തുകൂടിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ വെടിക്കെട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കാണാനെത്തിയവാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
നവംബറില്‍ ഉണ്ടായതു പോലൊരു ഭീകരാക്രമണം ഈമാസം അവസാനത്തോടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കി പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ദേശീയ ദിനാഘോഷത്തിലെ പ്രസംഗത്തിലാണ് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ശക്തമാക്കിയതായും ഹൊളാന്ദെ അറിയിച്ചിരുന്നു. പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.
സംഭവത്തില്‍ ലോക നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും സംഭവത്തെ അപലപിച്ചു. അതിഭീതിജനകമായ ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
https://www.facebook.com/Malayalivartha


























