ഫെയ്‌സ്ബുക്കിലൂടെ ലൈവ്‌സ്ട്രീം ചെയ്യുന്നതിനിടയില്‍ മൂന്നു പേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ!

വധശ്രമം തല്‍സമയം ഫെയ്‌സ്ബുക്കിലൂടെ സ്ട്രീം ചെയ്യപ്പെടാനിടയായ ഒരു സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നു പേരുടെ മരണമാണ് ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീം വഴി ലോകം കണ്ടത്. നേരത്തെ യൂട്യൂബിലും മറ്റു സോഷ്യല്‍മീഡിയകളിലും ലൈവ് സ്ട്രീം ചെയ്യാനുള്ള സേവനം ഉണ്ടായിരുന്നുവെങ്കിലും മരണം ലൈവ് ചെയ്ത റിപ്പോര്‍ട്ടുകള്‍ കുറവായിരുന്നു.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലിരുന്ന് പുകവലിച്ച്, പാട്ടുകേട്ട് ആഘോഷിക്കുകയായിരുന്ന മൂന്നു യുവാക്കളെയാണ് അക്രമി വെടിവെച്ച് കൊന്നത്. മരിച്ചവരില്‍ ഒരാള്‍ അവര്‍ മൂന്നുപേരുടെയും ആഘോഷം ഫെയ്‌സ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് അക്രമി വെടിവയ്ക്കുന്നത്.
വെര്‍ജീനിയയിലെ നോര്‍ഫോക്കില്‍ വൈകിട്ട് 6.10 നാണ് ദുരന്തം സംഭവിച്ചത്. 27, 29 വയസ്സുള്ളവരാണ് മരിച്ചത്. മരിച്ചവരിലൊരാളായ ടി.ജെ. വില്യംസാണ് വിഡിയോ ലൈവ് ചെയ്തിരുന്നത്. െ്രെഡവിങ് സീറ്റിലിരുന്ന റഷദ് വില്യംസ് മൂന്നു പേരുടെയും മുഖം മാറിമാറി പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം.
അഞ്ചു മിനിറ്റുകള്‍ നീണ്ട സ്ട്രീമിങിനു ശേഷം വെടിയേല്‍ക്കുന്നതോടെ എല്ലാം നിശ്ചലമാകുന്നതും സെല്‍ഫോണ്‍ താഴെ വീഴുന്നതും പിന്നെ സ്‌ക്രീന്‍ അനക്കമില്ലാതെയായി. തുടര്‍ന്ന് ഒരേ ഫ്രെയിം രണ്ടു മണിക്കൂറോളം ലൈവ് സ്ട്രീം ചെയ്യപ്പെടുകയായിരുന്നു. അതില്‍ 30 വെടിയൊച്ചകളുടെ ഓഡിയോ കേല്‍ക്കുന്നുണ്ട്.പാരാമെഡിക്കലുകള്‍ അവര്‍ക്കു പ്രഥമശുശ്രൂഷ നല്‍കുന്നതിന്റേയും അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റേയുമൊക്കെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം.രാത്രി 9:30 -വരെ വീഡിയോ സ്ട്രീം ചെയ്തുകൊണ്ടിരുന്നതായി നോര്‍ഫോക് പോലീസ് വക്താവ് ഡാനിയേല്‍ ഹഡ്‌സണ്‍ പറഞ്ഞു.
'ശാന്തമായിരിയ്ക്കൂ..മയക്കത്തിലേക്കു പോകരുത്..എന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് കണ്ണ് തുറന്നുവയ്ക്കാന്‍ ശ്രമിക്കൂ..അവര്‍ ഇപ്പോള്‍ എത്തി നിങ്ങളെ കൊണ്ടുപോകും' എന്നു പറഞ്ഞ് വെടിയേറ്റവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. അക്രമം നടന്ന സ്ഥലത്തേക്ക് എത്തുന്ന വാഹനങ്ങളുടെ സൈറണ്‍ അടുത്തെത്തുന്നതും വീഡിയോയില്‍ നിന്നും മനസ്സിലാവും. വെടിയേറ്റ ഒരാളെ ' ടി. ജെ'' എന്നു പരാമര്‍ശിക്കുന്നതും 'എൈ ലവ്്്്് യൂ നെഫ്യൂ' എന്നു പറയുന്നതും കേള്‍ക്കുന്നുണ്ട്.പ്രസ്തുത സ്ഥലത്ത് കിടന്ന മറ്റൊരു വാഹനത്തിന്റെ ജനല്‍ച്ചില്ലുകളില്‍ നിറയെ വെടിയുണ്ടകള്‍ കടന്നുപോയതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























