യാത്രയ്ക്കിടെ ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ കാലിന് പൊള്ളലേറ്റു

ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. സിഡ്‌നിയിലെ ഗാരത്ത് ക്ലിയര്‍ എന്ന യുവാവിന്റെ ഐഫോണ്‍ 6 ആണ് പൊട്ടിത്തെറിച്ചത്. പിന്നിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഹാന്‍ഡ്‌സെറ്റാണ് തീപിടിച്ചത്. പൊട്ടിത്തെറിക്കുന്നതിനു മുന്‍പെ ചൂടായി പുകവന്നിരുന്നു. ആറു മാസം മുന്‍പാണ് ഈ ഫോണ്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കാലിലെ ഒരുഭാഗം പൂര്‍ണമായും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഐഫോണ്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബാറ്ററി പ്രശ്‌നമായിരിക്കും പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.
ഐഫോണ്‍ പൊട്ടിത്തെറിച്ച വാര്‍ത്തകള്‍ നേരത്തെയും വന്നിട്ടുണ്ട്. എന്നാല്‍ ഐഫോണ്‍ പൊട്ടിത്തെറിക്കുന്നത് വളരെ അപൂര്‍വ്വമാണ്.
https://www.facebook.com/Malayalivartha



























