മകനെ മറന്നൊരു പോക്കിമോന്‍ ഭ്രാന്ത്,രണ്ടുവയസുള്ള കുട്ടിയെ വിട്ട് ഗെയിം കളിയ്ക്കാന്‍ പോയ മാതാപിതാക്കളെ അറസ്റ്റു ചെയ്തു

അനുദിനം വര്‍ധിച്ചു വരുന്ന പോക്കിമോന്‍ കളിക്കുന്നവര്‍ അപകടത്തില്‍ പെടുന്നതും എല്ലാം സ്ഥിരമായിരിക്കുകയാണ് ഇന്ന്. എന്നാല്‍ രണ്ടു വയസുള്ള സ്വന്തം മകനെ ഉപേക്ഷിച്ചു പോക്കിമോന്‍ കളിയ്ക്കാന്‍ പോയ ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്ത് വീട്ടിലെത്തിക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുകകയാണ് അമേരിക്കയില്‍.
ഇതിനകം തരംഗമായി മാറിയ പോക്കിമോന്‍ ഗോ ഗെയിം കളിക്കാന്‍ മകനെ വീട്ടില്‍ ഉപേക്ഷിച്ചിട്ട് പോക്കിമോനെ പിടിക്കാന്‍ ദമ്പതികള്‍ ഇറങ്ങുകയായിരുന്നു. അരിസോണയിലെ സാന്‍ടാന്‍ വാലിയിലാണ് സംഭവം നടന്നത്. രണ്ടു വയസുകാരനെ വീട്ടുമുറ്റത്തു നിര്‍ത്തി അമ്മയും അച്ഛനും കൂടി പോക്കിമോനെ തിരഞ്ഞ് വീട് വിട്ടിറങ്ങുകയായിരുന്നു. സമയം കുറെ കഴിഞ്ഞിട്ടും മാതാപിതാക്കളെ കാണാതെ കുട്ടി കരയുന്നതു കണ്ട അയല്‍ക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. രാത്രി 10.30യോടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ ഒറ്റയ്ക്ക് മുറ്റത്തു നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടി വീടിനകത്തേയ്ക്ക് പോവാന്‍ ശ്രമിക്കുകയും കരഞ്ഞുകൊണ്ടിരിക്കുകയും ആയിരുന്നു പോലീസ് വീട്ടിലെത്തുമ്പോള്‍.
വീട്ടില്‍ കണ്ട നമ്പറില്‍ വിളിച്ച് പൊലീസ് ബ്രെന്റ് ഡാലിയെ ബന്ധപ്പെട്ടെങ്കിലും എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഇതേ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. പോക്കിമോന്‍ കളിക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളും അബദ്ധങ്ങളും അമേരിക്കയില്‍ പതിവാണ്. രണ്ട് യുവാക്കള്‍ കഴിഞ്ഞ മാസം പോക്കിമോന്‍ കളിച്ച് അറിയാതെ അമേരിക്കയില്‍ നിന്ന് അതിര്‍ത്തി കടന്ന് കാനഡയിലെത്തിയതും, പോക്കിമോന്‍ കളിച്ച് വണ്ടിയോടിച്ച ഒരാള്‍ പൊലീസി കാറില്‍ ചെന്നിടിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























