കാലിഫോര്‍ണിയയില്‍ ബസ് ദിശാതൂണിലേക്കു ഇടിച്ചു കയറി നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാലിഫോര്‍ണിയയില്‍ ദിശാതൂണിലേക്കു ബസ് ഇടിച്ചു കയറി നാലു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ദേശീയപാത 99 ലാണ് സംഭവം. ദിശാതൂണിലേക്കു ഇടിച്ചു കയറിയ ബസ് നടുവെ പിളര്‍ന്നു.
മെക്‌സിക്കോയില്‍നിന്നും വാഷിംഗ്ടണിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 30 ഓളം പേരാണ് ബസിലുണ്ടായിരുന്നത്.
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ഡോണ്‍ കരോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























