ഒളിമ്പിക്‌സില്‍ വന്‍ കൊയ്ത്ത് പ്രതീക്ഷിച്ച് 'സെക്‌സ് സൂപ്പര്‍മാര്‍ക്കറ്റ്' ; നിരക്ക്കുറച്ചു ലൈംഗിക തൊഴിലാളികള്‍

ബിസിനസ് കൊഴുപ്പിക്കാന്‍ സര്‍വ്വ അടവുകളും പയറ്റുന്നവര്‍.വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ബിസിനസ് വന്‍ ലാഭത്തിലാക്കാനുറച്ച് ബ്രസീലിലെ സെക്‌സ് വര്‍ക്കേഴ്‌സ്. ബ്രസീലിലെ വിലാ മിമോസ ജില്ലയെ 'ലൈംഗികതയുടെ സൂപ്പര്‍മാര്‍ക്കറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തുടനീളം നിന്നായി അനേകം കായികതാരങ്ങളും വിനോദസഞ്ചാരികളും ഒളിമ്പിക്‌സിനായി എത്തുമ്പോള്‍ ഈ വിശേഷണം പരമാവധി മുതലാക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ സെക്‌സ് വര്‍ക്കേഴ്‌സ്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ബിസിനസ് കിട്ടാതെ ലോകകപ്പ് നിരാശപ്പെടുത്തിയപ്പോള്‍ ആ നഷ്ടം ഒളിമ്പിക്‌സില്‍ നികത്താമെന്ന പ്രതീക്ഷയിലാണ് അവര്‍. ഒളിമ്പിക്‌സിനായി പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷത്തോളം പേരില്‍ മികച്ച ബിസിനസ് കണ്ടെത്തുന്നതിനായി നിരക്കില്‍ വന്‍ കുറവ് വരുത്തിയാണ് ബ്രസീലിലെ ലൈംഗികത്തൊഴിലാളികള്‍ കാത്തിരിക്കുന്നത്. 
സെക്‌സ് ടൂറിസത്തിന്റെ വന്‍ വിപണികളില്‍ ഒന്നായ ബ്രസീലില്‍ ലൈംഗികത്തൊഴിലാളികള്‍ 2014 ല്‍ ലോകകപ്പ് ഫുട്‌ബോള്‍ നടന്നപ്പോള്‍ ഒരു വന്‍ കൊയ്ത്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ രക്ഷയുണ്ടായില്ല. ഈ അവസ്ഥ ഒളിമ്പിക്‌സിന് ഉണ്ടാകരുതെന്നാണ് ഇവരുടെ ആഗ്രഹം. ഒളിമ്പിക്‌സ് നടക്കുന്ന റിയോ ഡി ജനീറോയിലെ പുരാതനവും വലുതും ശക്തവുമായ വേശ്യാലയ മേഖലയാണ് വിലാ മിമോസ. ഏകദേശം 70 ബാറുകളിലും നൈറ്റ് കഌുകളിലുമായി 3,000 പേര്‍ ഇവിടെ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രസീലിയന്‍ സമ്പദ് വ്യവസ്ഥയിലും ഉണ്ടായ തിരിച്ചടി ഇവരുടെ വരുമാന മാര്‍ഗ്ഗത്തിലും സാരമായി പ്രതിഫലിച്ചു. എന്നാല്‍ ഒളിമ്പിക്‌സില്‍ കാര്യമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയില്‍ ഇംഗഌഷില്‍ തയ്യാറാക്കിയിരിക്കുന്ന പ്രിന്റൗട്ട് ഇവര്‍ വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.
നാലാഴ്ച നീളുന്ന ഒളിമ്പിക്‌സില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇടപാടിന് നിരക്ക വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 30 മിനിറ്റിന് 40 റീയലാണ് നിരക്ക്. നേരത്തേ 75 റീയല്‍ ആയിരുന്ന നിരക്ക് 48 ശതമാനം കുറവ് വരുത്തി. ഒരു മണിക്കൂറത്തേക്ക് 60 റീയല്‍ വരും. ഒരാളുടെ കാര്യത്തിലാണ് ഇത്. മൂന്ന് പെണ്‍കുട്ടികളെ വേണമെങ്കില്‍ 30 മിനിറ്റിന് ഓരോരുത്തര്‍ക്കും 40 റീയല്‍ വീതം നല്‍കണം. ഒരു മണിക്കൂറിന് 80 റീയല്‍ വീതം ഓരോരുത്തര്‍ക്കും നല്‍കണമെന്നും പ്രിന്റൗട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ദിവസവും ആറു മുതല്‍ എട്ട് ഇടപാടുകാര്‍ വരെ ഉണ്ടായിരുന്ന 12 വര്‍ഷമായി റെഡ്‌ലൈറ്റ് രംഗത്ത് ലൈംഗികത്തൊഴില്‍ ചെയ്യുന്ന അലൈന്‍ പറയുന്നത് ഇപ്പോള്‍ 12 മണിക്കൂറിനിടയില്‍ ഒരാളെയെങ്കിലും കിട്ടിയാലായി എന്നാണ്.
https://www.facebook.com/Malayalivartha



























