അമിതമായി ഉപ്പ് നല്‍കി ഒന്നരവയസ്സുകാരി മരിച്ചു: അമ്മ അറസ്റ്റില്‍

അമിതമായി ഉപ്പ് ഉള്ളില്‍ച്ചെന്ന് ഒന്നരവയസ്സുകാരി മരിക്കാനിടയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരിയായ അമ്മ അറസ്റ്റില്‍. നോര്‍ത്ത് കരോളിനയിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു സംഭവം. അമിതമായി ഉപ്പു നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ സ്പാര്‍ട്ടന്‍ ബര്‍ഗ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു ടീസ്പൂണ്‍ ഉപ്പ് കുഞ്ഞിന്റെ ഉള്ളില്‍ച്ചെന്നതായാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. സംഭവത്തില്‍ അറസ്റ്റുചെയ്ത മാതാവ് കിംബര്‍ലിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ ജാമ്യം അനുവദിക്കാതെ ജയിലിലടച്ചു.
മരിച്ച കുട്ടിയുള്‍പ്പെടെ മൂന്നുകുട്ടികളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് മറ്റ് കുട്ടികളെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും, അമിതമാകുന്നത് വിഷാംശമായി മാറിയതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കപ്പലപടകത്തില്‍പെട്ട മനുഷ്യന്‍ ഉപ്പുകലര്‍ന്ന സമുദ്രജലം കുടിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞതും, പഞ്ചസാരയാണെന്ന് കരുതി കുട്ടികള്‍ക്ക് ഉപ്പു നല്‍കി മരണമടഞ്ഞ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണല്‍ ക്യാപിറ്റല്‍ പോയിസണ്‍ സെന്ററില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























