കടംമുട്ടി മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ: നല്ല മനസ്സാണ് പൊന്നിനേക്കാള്‍ വിലയുള്ളതെന്നു തെളിയിച്ച കച്ചവടക്കാരന്‍

ജീവിതത്തില്‍ ചിലര്‍ക്ക് ചില സമ്മാനങ്ങളോടുള്ള ബന്ധം അതി തീവ്രമാണ്. അത് വില്‍ക്കേണ്ടി വന്നാലോ. ഹൃദയം നുറുങ്ങുന്ന വേദന തന്നെ ഉത്തരം. കടക്കെണിയില്‍പ്പെട്ട് പണം കണ്ടെത്താന്‍ ആകെയുണ്ടായിരുന്ന മാല വില്‍ക്കാന്‍ സമീപിച്ച അമ്മയേയും രണ്ട് മക്കളേയും ഞെട്ടിച്ച ജ്വല്ലറിയുടമയുടെ ഹൃദയസ്പര്‍ശ വീഡിയോ ഓണ്‍ലൈന്‍ ലോകത്തിന്റെ മനംകവരുന്നു. അമേരിക്കയിലെ അറബ് അനുകൂല ഫെയ്‌സ്ബുക്ക് പേജില്‍ ജൂലൈ 17ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഒരു കോടിയോളം ആളുകള്‍ കണ്ടു. 3ലക്ഷം പേര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ പങ്കുവെക്കുകയും ചെയ്തു.
കടംവീട്ടാനുള്ള പണം കണ്ടെത്താന്‍ അമേരിക്കന്‍ യുവതിയും മക്കളും ജ്വല്ലറിയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയില്‍. എന്തിനാണ് മാല വില്‍ക്കുന്നതെന്ന് ജ്വല്ലറിയുടമ യുവതിയോട് ചോദിക്കുന്നു. പാപ്പരായെന്നും കയ്യില്‍ പണമൊന്നുമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. മാല പരിശോധിച്ച ശേഷം പാപ്പരായ ഒറ്റ കാരണം കൊണ്ടാണോ മാല വില്‍ക്കുന്നതെന്ന് വീണ്ടും ജ്വല്ലറിയുടമ ചോദിക്കുന്നു. തന്റെ അമ്മ തന്നതാണ് മാലയെന്നും വേറെ വഴിയില്ലാത്തതിനാലാണ് വില്‍ക്കാന്‍ വന്നതെന്നുമാണ് യുവതിയുടെ പ്രതികരണം. പണം ആവശ്യത്തിന് നല്‍കിയാണ് ആ കുടുംബത്തെ അയാള്‍ യാത്രയാക്കിയത്. ആ പൊന്നിന് അയാള്‍ക്ക് വിലയിടാനായില്ല. അയാളുടെ മനസ്സാകട്ടെ തനി തങ്കവും. പത്തരമാറ്റ് തങ്കം. നിറ കണ്ണുകളോടെയാണ് ആ കുടുംബം മടങ്ങുന്നത്.
മാലയുടെ പണവും മാലയും യുവതിയ്ക്ക് ജ്വല്ലറിയുടമ തിരികെ നല്‍കുന്നതാണ് പിന്നീടുള്ള കാഴ്ച്ച. 'നിങ്ങള്‍ പറഞ്ഞില്ലെ മാല നിങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണെന്ന്. അതിനാല്‍ ഇതു കൈയ്യില്‍ വെക്കുക' എന്ന മറുപടിയും. ഇത്രയും പറഞ്ഞ് ഒരു കഷണം പേപ്പറെടുത്ത് സ്വന്തം നമ്പര്‍ എഴുതി യുവതിക്ക് നല്‍കി ഇങ്ങനെ പറഞ്ഞു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം. (യുവതിയുടെ മകനോട്) നിന്റെ അമ്മയെ നന്നായി നോക്കണം.
അമേരിക്കയിലെ ഡല്ലാസില്‍ സ്ഥിര താമസമാക്കിയ സിറിയക്കാരനാണ് ജ്വല്ലറിയുടമയെന്ന് വീഡിയോയില്‍ പറയുന്നു
.
https://www.facebook.com/Malayalivartha



























