ജന്മദിനത്തിന് ബറാക് ഒബാമയുടെ ചെവിയില്‍ മിഷേല്‍ പറഞ്ഞ രഹസ്യം എന്ത്?

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഗസ്റ്റ് നാലാം തീയതി 55ാം ജന്മദിനം ആഘോഷിച്ചു.ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നായ് ഒരുപാട് സന്ദേശങ്ങളാണ് പ്രസിഡന്റിനെ തേടിയെത്തിയത്. പക്ഷേ ജന്മദിനത്തില്‍ ഒബാമയെ ഏറ്റവും സന്തോഷിപ്പിച്ച സമ്മാനം നല്‍കിയത് ആരായിരിക്കും? വേറേയാരാകാന്‍ ഭാര്യ മിഷേലല്ലാതെ.
ഇന്‍സ്റ്റഗ്രാമിലൂടെ മിഷേലിന്റെ ചെറിയൊരു മെസേജാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടത്. '55 വയസ്സിന്റെ ചെറുപ്പം, ആ ചിരി ഇപ്പോഴും എന്നെ സ്വാധീനിക്കുന്നു. ഐ ലവ് യു ഒബാമ' എന്നായിരുന്നു ആ സുന്ദര സന്ദേശം. ഇത്രയും ഹൃദയ സ്പര്‍ശിയായ സന്ദേശം ആരാധകര്‍ക്ക് ബോധിച്ചപ്പോള്‍ ഒബാമയെ തൊടാതിരിക്കുമോ.
1989 മുതലുള്ള അതേ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്ന ഇരുവരും കുടുംബത്തിനും മക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുന്നതിലൂടേയും ആരാധകര്‍ക്കെന്നും മാതൃകയാണ്.
https://www.facebook.com/Malayalivartha



























