തന്റെ കുഞ്ഞ് സഹോദരിയുടെ ഗര്‍ഭത്തില്‍ ജനിക്കണം: വിചിത്രമായ ആഗ്രഹം തുറന്ന് പറഞ്ഞ് സാം

തന്റെ കുഞ്ഞ് സഹോദരിയുടെ ഗര്‍ഭത്തില്‍ ജനിക്കണം എന്നാണ് സാമിന്റെ ആഗ്രഹം. മകന്റെ ആഗ്രഹം കേട്ടപ്പോള്‍ ആദ്യമൊന്നും ഇവരുടെ അമ്മയ്ക്കിത് ഉള്‍ക്കൊള്ളാനായില്ല. എന്നാല്‍ തന്റെ മനസിലുള്ള പദ്ധതിയെക്കുറിച്ച് സാം വ്യക്തമാക്കിയപ്പോള്‍ ആ അമ്മയ്ക്ക് സമ്മതംമൂളേണ്ടി വന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് സാമിന്റെ തീരുമാനം. എന്നാല്‍ ഈ കുഞ്ഞ് സാമിന്റെ ബീജത്തില്‍ നിന്നും ആയിരിക്കില്ല ജനിക്കുന്നത് .സ്വവര്‍ഗ്ഗാനുരാഗിയായ സാമിന്റെ കൂട്ടുകാരന്റെ ബീജമായിരിക്കും ഇതിനുപയോഗിക്കുക. ഐ.വി.എഫ് വഴിയായിരിക്കും ഗര്‍ഭം ധരിക്കുക. സഹോദരിയില്‍ ഉണ്ടാവുന്ന കുഞ്ഞിന് തങ്ങളുടെ ജനിതകപരമായ പ്രത്യേകതകള്‍ ഉണ്ടാകും എന്നതിനാലാണ് കുഞ്ഞു വേണം എന്ന ആഗ്രഹം തോന്നിയപ്പോള്‍ സാമും കൂട്ടുകാരനും കൂടി ഇങ്ങനെയൊരു വഴി കണ്ടെത്തിയത്.
എന്നാല്‍ സാമിന്റെ സഹോദരിയുടെ അണ്ഡം ബീജസങ്കലനത്തിനായി ഉപയോഗിക്കുക മാത്രമേ ചെയ്യുകയുള്ളൂ. കുഞ്ഞിനെ പത്തുമാസം ഗര്‍ഭത്തില്‍ ചുമക്കാനും പ്രസവിക്കാനും വാടകഗര്‍ഭപാത്രം തേടാനാണ് ഇവരുടെ പദ്ധതി.
'ഞാനും കൂട്ടുകാരനും തമ്മില്‍ എപ്പോഴും സംസാരിക്കുന്ന വിഷയമായിരുന്നു സ്വന്തമായി കുട്ടികള്‍ വേണം എന്നത്. ദത്തെടുക്കലടക്കം നിരവധി മാര്‍ഗങ്ങള്‍ അതിനായി നിലവിലുണ്ട്. എന്നാല്‍ നമ്മളേവരും ആഗ്രഹിക്കുന്നത് നമ്മുടെ ജീവന്റെ ഒരംശം തന്നെ കുഞ്ഞുങ്ങളായി വരണമെന്നല്ലേ' സാം പറയുന്നു.
ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു സാമിന് ഇങ്ങനെയൊരു ആശയം ആദ്യമായിതലയിലുദിക്കുന്നത്. ഉടന്‍ തന്നെ സഹോദരിയുമായി സംസാരിച്ചു. ഡോറെയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. എന്നാല്‍ പിന്നീട് സമ്മതം നല്‍കി. സാമിന്റെ കൂട്ടുകാരനും ഒരു സഹോദരിയുണ്ട്. പക്ഷേ അവര്‍ താമസിക്കുന്നത് ദൂരെയുള്ള സ്ഥലത്ത് ആയതിനാലും നിലവില്‍ ഒരു കുടുംബിനി ആയി ജീവിക്കുന്നതിനാലും അവരെ ഇങ്ങനെ ഒരാവശ്യവുമായി സമീപിക്കാനാവില്ലായിരുന്നു എന്നാണ് ഇവരുടെ വിശദീകരണം.
https://www.facebook.com/Malayalivartha



























