താമരശ്ശേരി എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം.... പിക്ക്അപ് വാനും കത്തി നശിച്ചു...

താമരശ്ശേരി എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ഓഫിസ് ഉൾപ്പെടുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചനിലയിലാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പിക്ക്അപ് വാനും കത്തി നശിച്ചു. തീപിടിത്തത്തിൽ ആളപായമില്ല.
എം.ആർ.എം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അഗ്നിബാധയുണ്ടായത്. മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha



























