സൗദി രാജകുമാരിയെ മോഷ്ടാക്കള്‍ ആക്രമിച്ചു; ഏഴുകോടിയുടെ ആഡംബര വാച്ച് തട്ടിയെടുത്തു

പാരീസ് നഗരത്തില്‍വച്ച് സൗദി രാജകുമാരി കൊള്ളയടിക്കപ്പെട്ടു. കയ്യിലുണ്ടായിരുന്ന ഒരു മില്യണ്‍ യൂറോ ( ഏഴുകോടി രൂപ) വിലവരുന്ന സ്വിസ് നിര്‍മ്മിത ആഡംബര വാച്ച് മോഷ്ടാക്കള്‍ തട്ടിയെടുത്തതായി രാജകുമാരിയുടെ പരാതിയില്‍ പറയുന്നു. തന്നെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ലൗവ്‌റെ മ്യൂസിയത്തിനടുത്തുള്ള സെക്കന്‍ഡ് അറോന്‍ഡിസ്‌മെന്റില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ യുവതിക്ക് പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. രാജകുമാരിയുടെ ഹൈഎന്‍ഡ് റിച്ചാര്‍ഡ് മില്ലെ ടൈംപീസും സംഘം മോഷ്ടിച്ചു.
രാജകുമാരിയുടെ പരാതിയില്‍ പാരീസ് പോലീസിന് കീഴിലുള്ള വിദഗ്ദ്ധ സംഘം അന്വേഷണം നടത്തും. അതേസമയം, വിഷയത്തില്‍ പാരീസിലെ സൗദി എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്തര്‍ദേശീയ മാധ്യമങ്ങള്‍ രാജകുമാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha



























