പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ഭീകരാക്രമണം: 55 പേര്‍ മരിച്ചു

തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലുള്ള ആശുപത്രിയില്‍ സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ സിവില്‍ ആശുപത്രിയുടെ അടിയന്തര ചികിത്സ വിഭാഗത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ബലൂചിസ്ഥാനിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അന്‍വര്‍ കസി വെടിയേറ്റു മരിച്ച വിവരം അറിഞ്ഞ് എത്തിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ആശുപത്രിയില്‍ തടിച്ചുകൂടിയ സ്ഥലത്താണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ ഏറെയും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കസി അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആളുകള്‍ കൂട്ടമായി എത്തുകയായിരുന്നു. ഉടന്‍ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടക്കുകയായിരുന്നു.
ഇതിനുശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിയ്പ് നടത്തിയെന്നും പോലീസ് പറഞ്ഞു.ആശുപത്രിയുടെ പരിസരത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണ്. ആശുപത്രി പരിസരത്ത് മൊബൈല്‍ ജാമര്‍ ആക്ടിവേറ്റ് ചെയ്തതിനാല്‍ കൃതമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ചാവേര്‍ ഭടന്‍ ആക്രമണം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗുരതരമായ സുരക്ഷ വീഴ്ച്ചയാണ് സംഭവിച്ചതെന്ന് ബലൂച്ചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha



























