ട്രംപ് പ്രസിഡന്റായാല്‍ അമേരിക്കയുടെ സുരക്ഷ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ അമേരിക്കയുടെ സുരക്ഷ പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ ദേശീയ രക്ഷാ വിദഗ്ധര്‍. അമേരിക്കയുടെ ചരിത്രത്തിലെ ഒട്ടും കൂസലില്ലാത്തതും അപകടകാരിയാുമായ പ്രസിഡന്റായിരിക്കും ട്രംപ്. മുന്‍ സി.ഐ.എ ഡയറക്ടര്‍ മൈക്കേല്‍ ഹെയ്ഡന്‍ അടക്കമുള്ള 50 അംഗ വിദഗ്ധര്‍ ഒപ്പുവച്ച തുറന്ന കത്താണ് പുറത്തുവിട്ടത്. പ്രസിഡന്റാകാനുള്ള വ്യക്തി വൈശിഷ്ടമോ മൂല്യങ്ങളോ പരിചയമോ ട്രംപിനില്ലെന്നും സംഘം പറയുന്നു.
എന്നാല്‍ ഇവരുടെ ആരോപണത്തെ ട്രംപ് തള്ളിക്കളഞ്ഞു. തന്നെ വിമര്‍ശിക്കും മുന്‍പ് ഈ 'വാഷിംഗ്ടണ്‍ പ്രമാണിമാര്‍' ലോകം എങ്ങനെ കുട്ടിച്ചോറായി എന്നതിന് ഉത്തരം പറയുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട വാഷിംഗ്ടണ്‍ പ്രമാണിമാരുടെ ഭാഗമാണിവരെന്നും ട്രംപ് പരിഹസിച്ചു.
റിപ്പബ്ലിക്കന്‍ വിദേശകാര്യ നയത്തില്‍ പല തവണ തള്ളിപ്പറഞ്ഞ ട്രംപിനെതിരെ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും അതൃപ്തി ഉയര്‍ന്നിരുന്നു. സ്വതന്ത്ര ലോകത്തെ നേതാവെന്ന യു.എസിന്റെ ധാര്‍മ്മിക വിശ്വാസത്തിന് ട്രംപ് ഇടിവുണ്ടാക്കി. അമേരിക്കന്‍ ഭരണഘടനയുടെയും നിയമത്തിന്റെയും മതപരമായ സഹിഷ്ണുത, മാധ്യമ സ്വാതന്ത്ര്യം, നിഷ്പക്ഷ നീതിന്യായ വ്യവസ്ഥ അടക്കമുള്ള സംവിധാനത്തിന്റെയും അടിസ്ഥാന മൂല്യത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ട്രംപ് പ്രകടിപ്പിക്കുന്നതെന്നും വിമര്‍ശനത്തില്‍ പറയുന്നു.
ദേശീയ രഹസ്യാന്വേഷണ വിഭാഗം ഫസ്റ്റ് ഡയറക്ടര്‍ ജോണ്‍ നെഗ്രാപോന്റെ, മുന്‍ ലോകബാങ്ക് പ്രസിഡന്‍.റും മുന്‍ ഡെപ്യൂട്ടി സ്‌റ്റേറ്റ് സെക്രട്ടറിയുമായ റോബര്‍ട്ട് സോല്ലിക്, മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരായ ടോം റിഡ്ജ്, മൈക്കേല്‍ ഷെര്‍ടോഫ് തുടങ്ങിയവരും ട്രംപിനെതിരായ കത്തില്‍ ഒപ്പുവച്ച പ്രമുഖരാണ്.
https://www.facebook.com/Malayalivartha



























