ഹാവിയര്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും മെക്‌സിക്കോയില്‍ 45 മരണം

ഹാവിയര്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും മെക്‌സിക്കോയില്‍ മരിച്ചവരുടെ എണ്ണം 45 ആയി. മെക്‌സിക്കോയുടെ കിഴക്കന്‍ കുന്നിന്‍പ്രദേശത്താണ് 45 പേര്‍ മരണമടഞ്ഞത്. ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയിലും രക്ഷപ്രവര്‍ത്തനത്തിന് തടസമാകുകയാണ്.
അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. കബൊ സാന്‍ ലൂകാസില്‍ തിങ്കളാഴ്ച 95 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്.
https://www.facebook.com/Malayalivartha



























