ഗോവ പൊതുനിരത്തുകളില്‍ മദ്യപിച്ചാല്‍ 10,000 രൂപ പിഴ

മദ്യ ഉപഭോഗം കുറയ്ക്കാന്‍ പുതിയ നീക്കവുമായി ഗോവ. ബീച്ച്, റോഡുകള്‍ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ ഉപയോഗം മൂലം നിരവധി പരാതികള്‍ ദിനംപ്രതി ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇനിമുതല്‍ ഗോവ പൊതുനിരത്തുകളില്‍ മദ്യപിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 1000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























