ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചതിന് ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഹോട്ടലുകള്‍ നടത്തുന്നുവെന്ന് ഹോട്ടലുടമയ്‌ക്കെതിരെ ഫെയ്‌സ്ബുക് പോസ്റ്റിട്ടതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ സൗത്ത് വെയ്ല്‍സ് ജില്ലാ കോടതിയുടെ ഉത്തരവ്. ഡേവിഡ് സ്‌കോട്ട് എന്ന ഇലക്രീഷ്യനാണ് ഹോട്ടലുടമ കെന്നത്ത് റോത്തിനെതിരെ ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.
ആരോപണം വസ്തുതാ വിരുദ്ധമാണെന്നു കോടതി പറഞ്ഞു. ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കാന്‍ എഴുപത്തിനാലുകാരനായ ഹോട്ടല്‍ ഉടമ കെന്നത്ത് റോത്ത് അഭ്യര്‍ഥിച്ചെങ്കിലും എതിര്‍കക്ഷി വഴങ്ങിയില്ല. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നു കെന്നത്തിനു ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഫോണ്‍ കോളുകളുടെ പ്രവാഹമായി.
രണ്ടുതവണ ആക്രമണത്തിന് ഇരയായി ആറുമാസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ കെന്നത്തിന് അപമാനം മൂലം തീരദേശത്തെ ജന്മനാടായ നംബൂക്ക പട്ടണവും രണ്ടു ഹോട്ടലുകളും ഉപേക്ഷിച്ചു സ്ഥലംവിടേണ്ടിവന്നു.
https://www.facebook.com/Malayalivartha



























