ഇറാഖ് ആശുപത്രിയിലെ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു

ഇറാഖിലെ ബാഗ്ദാദില്‍ ഒരു ആശുപത്രിയിലുണ്ടായ അഗ്‌നിബാധയില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു. മാസംതികയാതെ പിറന്നതിനെ തുടര്‍ന്ന് ഇന്‍കുബേറ്ററില്‍ പാര്‍പ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് ദുരന്തത്തിനിരയായത്. പൊള്ളലേറ്റും പുകശ്വസിച്ചും അവശനിലയിലായ 19 പേര്‍ ചികിത്സയിലാണ്. ഏഴ് കുട്ടികളേയും 29 അമ്മമാരേയും മറ്റൊരു ആശുപത്രിയിലേക്ക് ഉടന്‍തന്നെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
യാര്‍മൗക് ടീച്ചിംഗ് ആശുപത്രിയിലെ പ്രസവവിഭാഗത്തിലാണ് ചൊവ്വാഴ്ച രാത്രി തീപിടുത്തമുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈദ്യൂതിബന്ധത്തിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























