ടൊറന്റ് പുതിയ പേരിലും രൂപത്തിലും തിരിച്ചെത്തി

അടച്ചുപൂട്ടിയ ടൊറന്റ് പുതിയ പേരിലും രൂപത്തിലും ഭാവത്തിലും തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് Torrentnz2.eu എന്ന പേരില്‍ പഴയ ടോറന്റ്‌സിന്റെ ക്ലോണ്‍ വേര്‍ഷന്‍ രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് Torretnnz will aiways love u farewell എന്നൊരു സന്ദേശം മാത്രം ബാക്കി വച്ച്
ttorrentnz.eu വെബ്‌സൈറ്റ് അടച്ചു പൂട്ടിയത്. പഴയ പോലെ സൗജന്യമാണ് പുതിയ ടൊറന്റും. ഒട്ടേറെ സേര്‍ച്ച് എന്‍ജിനുകളില്‍ നിന്നുള്ള റിസല്‍ട്ട് ഒരുമിച്ചെത്തിക്കുന്ന ടോറന്റ്‌സിന്റെ സ്വഭാവം പുതിയതും തുടരുന്നുണ്ട്. 124,175,891 പേജുകളില്‍ നിന്നുള്ള 59,642,496 ഫയലുകളാണ് torrentnZ2 u ഇന്‍ഡക്‌സ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു. പഴയതുപോലെ തന്നെ നമുക്ക് ആവശ്യമുള്ള ഫയലുകള്‍ തിരഞ്ഞെടുക്കാവുന്ന വിധം, ഓരോ കീവേഡിനും ചേര്‍ന്ന വിഡിയോ, മ്യൂസിക്, ടിവി പ്രോഗ്രാം ഫയലുകളെല്ലാം തരംതിരിച്ച് കണ്‍മുന്നില്‍ വന്നു നില്‍ക്കുന്നതു കാണാം.
കിക്കാസ് ടോറന്റ്‌സ് പൂട്ടിയതിന് പിന്നാലെ, കഴിഞ്ഞദിവസമാണ് ടോറന്റ്‌സ് സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. 2003ല്‍ സ്ഥാപിതമായ ടോറന്റ്‌സ്.ഇയുവിന് പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഉള്ളത്. സിനിമകളുടെ ഡിവിഡി പ്രിന്റുകള്‍ ഇറങ്ങുമ്പോള്‍ തന്നെ ക്വാളിറ്റി പ്രിന്റുകള്‍ സൈറ്റില്‍ ലഭ്യമായിരുന്നു. പോളണ്ടില്‍ കിക്കാസിന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനം എന്നിവ ആരോപിച്ചാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha



























