തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തായ്‌ലന്‍ഡിലെ ഹുവ ഹിന്‍ നഗരത്തിലുള്ള റിസോര്‍ട്ടില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ചു വിദേശികള്‍ അടക്കം 19 പേര്‍ക്ക് പരിക്കേറ്റു. റിസോര്‍ട്ടിലെ ചെടി ചട്ടിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്നും അറിവായിട്ടില്ല.
തീരപ്രദേശമായ ഹുവ ഹിനില്‍ വളരെയധികം വിദേശ സഞ്ചാരികളാണ് ഒഴുവുകാലം ചെലവഴിക്കാന്‍ എത്തുന്നത്.
https://www.facebook.com/Malayalivartha



























