അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സൈനിക സഹായം വേണ്ടിവരുമെന്ന് അമേരിക്ക

ഇന്ത്യ സൈനിക സഹായം അഫ്ഗാനിസ്ഥാന് നല്‍കുന്നതിനെ അനുകൂലിച്ച് അമേരിക്ക. ഇന്ത്യയുടെ കൂടുതല്‍ സൈനിക സഹായം അഫ്ഗാനിസ്ഥാന് വേണ്ടിവരുമെന്നും ഇന്ത്യയുടെ പിന്തുണയെ അംഗീകരിക്കുന്നതായും യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും പുന:സ്ഥാപിക്കുവാന്‍ ഇന്ത്യ നല്‍കുന്ന സഹായങ്ങളെ യു.എസ് പ്രശംസിച്ചു. താലിബാനടക്കമുള്ള ഭീകരസംഘടനകളെ നേരിടുന്നതിന് കൂടുതല്‍ പോര്‍വിമാനങ്ങള്‍ ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേനാ മേധാവി പറഞ്ഞു. നിലവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന് നാല് എം ഐ 25 ഹെലികോപ്ടറുകള്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























