പോകല്ലേ ആള് കയറാനുണ്ടേ..... പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു

കേരളത്തില്‍ സ്ഥിരം കാഴ്ചയാണ് പുറപ്പെടാനൊരുങ്ങുന്ന ബസില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതും പുറപ്പെടുന്ന ട്രെയിനിലും ചാടിക്കയറുന്നതുമെല്ലാം. ഇത്തരം സംഭവങ്ങളില്‍ നിരവധി അപകടങ്ങളും പതിവാണ്. പറന്നുയരുന്ന വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന സംഭവം ആദ്യമായായിരിക്കും.
എന്നാല്‍ ബാഗും തൂക്കി റണ്‍വേയിലൂടെ ഓടിത്തുടങ്ങിയ വിമാനത്തില്‍ കയറാന്‍ ഓടിയ യുവാവിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ലണ്ടനിലെ മാഡ്രിഡ് വിമാനത്താവളത്തിലാണ് രസകരമായ സംഭവം നടന്നത്. മാഡ്രിഡ്-ബാരജാസ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്രൂ ആണ് ഈ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഓഗസ്റ്റ് അഞ്ചിനു നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ പത്തു ലക്ഷം ആളുകളാണ് കണ്ടത്. ഏഴായിരത്തോളം പേര് ഈ വീഡിയോ ദൃശ്യം ഷെയര്‍ ചെയ്തിട്ടുമുണ്ട്.
വീഡിയോ കാണാം
https://www.facebook.com/Malayalivartha



























