ചൈനയില്‍ മെറാന്റി ചുഴലി കൊടുങ്കാറ്റില്‍ മരണം 14 ആയി, നിരവധി പേരെ കാണാതായി

ചൈനയില്‍ രണ്ടു ദിവസമായി വീശിയടിക്കുന്ന മെറാന്റി ചുഴലി കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി. നിരവധി പേരെ കാണാതായി. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ചുഴലികൊടുങ്കാറ്റ് വലിയ നാശനഷ്ടമാണു വിതച്ചത്.
ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്നു 331,000 ജനങ്ങളെയാണു മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 249 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ് എന്നാണ് മെറാന്റിയെ വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍ പെടുന്ന കാറ്റിന്റെ വേഗത നിലവില്‍ മണിക്കൂറില്‍ 185 മൈലാണ്.
നേരത്തേ, തായ്‌വാനിലുടനീളം മെറാന്റി വന്‍ നാശം വിതച്ചിരുന്നു. തായ്‌വാനിലെ പല പ്രദേശങ്ങളുമായുള്ള വാര്‍ത്താ വിനിമയ ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായി നിലക്കുകയും 30ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























